Zee ഗ്രൂപ്പിന്റെ വിഷൻ, സാമ്പത്തിക സ്ഥിതി, സീ എന്റർടൈൻമെന്റ് - സോണി ലയനം... പ്രധാന വിഷയങ്ങളിൽ മനസ് തുറന്ന് ഡോ. സുഭാഷ് ചന്ദ്ര
Zee ഗ്രൂപ്പിന്റെ അടുത്ത 5 വർഷത്തേക്കുള്ള കാഴ്ചപ്പാട് എന്താണ്? Metaverse-നായി Zee ഗ്രൂപ്പിന്‍റെ തയ്യാറെടുപ്പ് എന്താണ്? Zee മീഡിയയുടെ ഭാവി പദ്ധതി എന്താണ്? സീ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സുഭാഷ് ചന്ദ്ര സംസാരിക്കുന്നു...
Dr Subhash Chandra Interview: Zee ഗ്രൂപ്പിന്റെ അടുത്ത 5 വർഷത്തേക്കുള്ള കാഴ്ചപ്പാട് എന്താണ്? Metaverse-നായി Zee ഗ്രൂപ്പിന്‍റെ തയ്യാറെടുപ്പ് എന്താണ്? Zee മീഡിയയുടെ ഭാവി പദ്ധതി എന്താണ്? കടം കുറയ്ക്കാൻ എസ്സൽ ഗ്രൂപ്പിന്‍റെ പദ്ധതി എന്താണ്? ഇൻഫ്രാ ബിസിനസിൽ കമ്പനിക്ക് നഷ്ടം സംഭവിച്ചത് എന്തുകൊണ്ട്? Dish - Yes Bank തർക്കം എങ്ങനെ പരിഹരിക്കും? ZEEL-SONY ലയനം നടന്നത് എവിടെയാണ്? തുടങ്ങി പ്രധാന വിഷയങ്ങളില്‍ സീ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സുഭാഷ് ചന്ദ്ര സംസാരിക്കുന്നു...
1. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ Zee ഗ്രൂപ്പിന്റെ 5 വർഷത്തേക്കുള്ള കാഴ്ചപ്പാട് എന്താണ്?
Dr Subhash Chandra: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ അന്തരീക്ഷം ഇപ്പോൾ വളരെ പോസിറ്റീവായിരിക്കുകയാണ്. അതുകൊണ്ടുതന്നെ മാറിക്കൊണ്ടിരിക്കുന്ന ഈ പരിതസ്ഥിതിയിൽ സീ ഗ്രൂപ്പിൽ പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പിന്തിരിഞ്ഞു നോക്കുമ്പോൾ ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. ഇതുമൂലം സാമ്പത്തിക പ്രശ്നങ്ങളും വന്നു. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഏകദേശം രണ്ടു രണ്ടര വർഷമെടുത്തു. ഇപ്പോൾ Metaverse, Crypto, NFT എന്നിവയുടെ കാലമാണ്. ഞാൻ ഇതിനെയൊക്കെ 'Myverse' എന്ന് വിളിക്കും. ഇന്റർനെറ്റിന്റെ യുഗം ഇതിന്റെയും യുഗമാണ്. സീ മീഡിയയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിലവിൽ 300 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഉള്ളത്. വരുന്ന 3 വർഷത്തിനുള്ളിൽ ഇത് 1 ബില്യണിലേക്ക് എത്തിക്കും. ഇതുകൂടാതെ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ വിപണന സാധ്യതയിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
2 . ഈ സമയത്ത് Zee യുടെ സാമ്പത്തിക സ്ഥിതി എന്താണ്?
Dr Subhash Chandra: പ്രൊമോട്ടർ തലത്തിൽ വ്യക്തിഗത വായ്പകൾ 92% വരെ കുറച്ചു. കൂടാതെ പ്രൊമോട്ടർ തലത്തില്‍ വായ്പയുമായി ബന്ധപ്പെട്ട് ചില കടക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ട്. ഓപ്പറേറ്റി൦ഗ് കമ്പനികളിലെ കടത്തിന്‍റെ ഭൂരിഭാഗവും എസ്സൽ ഇൻഫ്രയിൽ നിന്നാണ്, ഇൻഫ്രാ ബിസിനസിലേക്ക് പോയതുതന്നെ ഒരു തെറ്റായിരുന്നു. ഇൻഫ്രാ ബിസിനസ്സ് നടത്തിയ ആളുകൾക്കും തെറ്റുപറ്റി. കുടിശ്ശിക വരുത്തരുത് എന്ന ഉദ്ദേശത്തോടെ എടുത്ത തീരുമാനങ്ങള്‍ കടം വർധിപ്പിച്ചു. കമ്പനികളുടെ കടങ്ങൾ കമ്പനികൾ തന്നെ തീര്‍ക്കണം, പ്രൊമോട്ടർ തലത്തിൽ ശേഷിക്കുന്ന കടവും 1-2 മാസത്തിനുള്ളിൽ തീർപ്പാക്കും.
3. ഡിഷ് ടിവിയുമായി ബന്ധപ്പെട്ട് യെസ് ബാങ്കുമായുള്ള തർക്കത്തിന് എന്ത് തരത്തിലുള്ള പരിഹാരമാണ് ഉണ്ടാകേണ്ടത് ?
Dr Subhash Chandra: ഡിഷ് ടിവിയുടെ കേസ് പല കോടതികളിലും കുടുങ്ങിക്കിടക്കുകയാണ്. ഡിഷ് ടിവി എവിടെയും വീഴ്ച വരുത്തിയിട്ടില്ലയെന്നു മാത്രമല്ല വിവാദവുമല്ല. വീഡിയോകോണിന്റെ D2h, ഡിഷ് ടിവി എന്നിവയുടെ ലയനത്തിന് യെസ് ബാങ്ക് 4210 കോടി രൂപ നൽകിയിരുന്നു. യെസ് ബാങ്കിന്റെ പഴയ മാനേജ്‌മെന്റ് ഞങ്ങളെ വഞ്ചിച്ചു. ഈ തട്ടിപ്പിന് രണ്ടര വർഷം മുമ്പ് യെസ് ബാങ്കിന്റെ പഴയ മാനേജ്‌മെന്റിനെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിഷ്-യെസ് ബാങ്ക് തർക്കത്തെക്കുറിച്ച് മാധ്യമങ്ങളിൽ പലരും ശരിയായ വിവരങ്ങൾ നൽകിയില്ല.
4. പ്രൊമോട്ടർമാർ വിൽക്കാൻ ആഗ്രഹിക്കുന്നു, എന്നിങ്ങനെ പല രീതിയിലാണ് പലരും Dish TV -യെക്കുറിച്ച് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്?
Dr Subhash Chandra: ഡിഷ്-യെസ് ബാങ്ക് തർക്കത്തെക്കുറിച്ച് മാധ്യമങ്ങളിൽ പലർക്കും ശരിയായ വിവരങ്ങൾ ഇല്ല എന്നതാണ് വസ്തുത. യെസ് ബാങ്കുമായി ഡിഷ് ടിവി കമ്പനിക്ക് പ്രൊമോട്ടർ തല തർക്കമുണ്ട്. ഡിഷ് ടിവിയുടെ പ്രൊമോട്ടർ ഷെയർഹോൾഡർമാർ യെസ് ബാങ്കിനെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. യെസ് ബാങ്കുമായുള്ള തർക്കത്തിൽ ബോംബെ ഹൈക്കോടതിയിൽ ഇപ്പോള്‍ വാദം നടക്കുകയാണ്. പണയം വെച്ച ഓഹരികൾ കണ്ടുകെട്ടിയതിന് ശേഷവും ഒരു വായ്പക്കാരൻ കമ്പനിയുടെ ഓഹരി ഉടമയാകുമോ? പണയം വെച്ച ഓഹരികളിൽ കടം കൊടുക്കുന്നയാളുടെ അവകാശം എന്താണ്, ഇത് ഒരു വലിയ ചോദ്യമാണ്. പണയം വെച്ച ഓഹരികൾ നഷ്ടപ്പെടുത്താനുള്ള കടം കൊടുക്കുന്നയാളുടെ അവകാശം അറിയേണ്ടതും പ്രധാനമാണ്. യെസ് ബാങ്കാണ് വായ്പ നൽകുന്നതെങ്കിൽ വായ്പ സംബന്ധിച്ച് അവരുമായി ചർച്ച നടത്തും.
5. സീ എന്റർടെയ്ൻമെന്റിന്റെയും സോണിയുടെയും ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ എത്രത്തോളം എത്തി?
Dr Subhash Chandra: സീ എന്റർടെയ്ൻമെന്റിന്റെയും സോണിയുടെയും ലയനത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ നടക്കുന്നുണ്ട്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം ഈ ലയനം ശരിക്കും പൂർത്തിയാകും.
6. പുതിയ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിനെകുറിച്ച് എന്താണ് പറയാനുള്ളത്?
Dr Subhash Chandra: പണത്തിനായി ഒരിക്കലും പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടില്ല. എല്ലാ ബിസിനസ്സും എപ്പോഴും പുതിയ എന്തെങ്കിലും അല്ലെങ്കിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ആരംഭിച്ചത്.
7. Zee Media -യുടെ പ്രവർത്തനം എങ്ങനെ പോകുന്നു?
Dr Subhash Chandra: Zee മീഡിയയ്ക്ക് എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി 300 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. ഏഷ്യയിലെ ആദ്യത്തെ ആഗോള ശൃംഖലയാണ് WION. WION രാജ്യത്തെ ഒന്നാം നമ്പർ അന്താരാഷ്ട്ര ചാനലാണ്. WION-ന്‍റെ സന്ദർശകരിൽ 58% വിദേശത്തുനിന്നുള്ളവരാണ്. YouTube-ൽ BBC-യെക്കാൾ മുന്നിലാണ് WION, CNN-നേക്കാൾ അല്പം പിന്നിലും. WION-ന്‍റെ ഡിജിറ്റൽ പ്രസിദ്ധീകരണം കൂടുതൽ സംവേദനാത്മകമാക്കും. സോഷ്യൽ മീഡിയ വഴി WION ന്‍റെ പ്രചാരം വർദ്ധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 500 ദശലക്ഷം കാഴ്ചക്കാരെ WION-ലേക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
8. ഓഹരി ഉടമകൾക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്?
Dr Subhash Chandra: ഓഹരിയുടമകൾ തീർച്ചയായും നിരാശരാണ്. പക്ഷേ ഓഹരിയുടമകളുടെ താൽപ്പര്യങ്ങൾ ഒരിക്കലും അവഗണിച്ചിട്ടില്ല. അവരോട് പറയാനുള്ളത് ഇത്രമാത്രം 'നിരാശരാകരുത്'.
9. താങ്കൾ എല്ലാ പ്രശ്‌നങ്ങളേയും തരണം ചെയ്യുകയും മുമ്പത്തേക്കാൾ ശക്തമായി തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ തിരിച്ചുവരവ് എങ്ങനെയായിരിക്കും?
Dr Subhash Chandra: പുതിയത് എന്തെങ്കിലും ഉടൻ വരും. ഇത്തവണ സാങ്കേതികവിദ്യയിൽ പുതിയ എന്തെങ്കിലും ചെയ്യാനാണ് പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...