Important Update on Aadhaar Card: രാജ്യത്ത് ഇന്ന് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി  കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്‌ (Aadhaar Card). ആധാര്‍  കാർഡിന്‍റെ ഉപയോഗം ഇന്ന് വളരെയധികം വർദ്ധിച്ചിരിയ്ക്കുകയാണ് .  


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്.  പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്‌ എന്ന് നമുക്കറിയാം. 


Also Read:  Diesel Vehicles: ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടുമോ? നിതിന്‍ ഗഡ്കരി പറയുന്നത് എന്താണ്?


ആധാർ കാർഡ്  രാജ്യത്ത് പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രധാനമാണ്. പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെ നാം നല്‍കിയിരിയ്ക്കുന്ന വിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ട് എങ്കില്‍ അത് നടത്താന്‍ സാധിക്കും. അതിന് ഒരു നിശ്ചിത തുക നല്‍കണം എന്ന് മാത്രം. 


Also Read:  Second Vande Bharat Express: കേരളത്തിന്‍റെ ട്രാക്കിലൂടെ കുതിയ്ക്കാന്‍ രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ എത്തുന്നു...!!  
 
ആധാര്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ സര്‍ക്കാര്‍ പുറത്തു വിടുന്നുണ്ട്. അതില്‍ പ്രധാനമാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക എന്നത്. 


മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  കൂടാതെ, ആധാര്‍ വിവരങ്ങള്‍ ഇപ്പോള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. 


എന്നാല്‍, യുഐഡിഎഐയെ പ്രതിനിധീകരിച്ച്, ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. അതായത്,  ഇനി ഡിസംബര്‍ 14 വരെ ആളുകള്‍ക്ക് സൗജന്യമായി അവരുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ സാധിക്കും. നേരത്തെ ഈ സൗജന്യ സേവനം 2023 ജൂൺ 14 വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നാൽ പിന്നീട് ഇത് സെപ്റ്റംബർ 14  വരെനീട്ടുകയായിരുന്നു.  ഇപ്പോള്‍ ഈ സേവനം ഡിസംബര്‍ 14 വരെ  നീട്ടിയിരിയ്ക്കുകയാണ്. 


എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം  ഈ സേവനം myAadhaar പോർട്ടലിൽ മാത്രം സൗജന്യമാണ്.    ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.  സെപ്റ്റംബര്‍ 14  ഞ്ഞു ശേഷം myAadhaar പോർട്ടലിലും ഫീസ് ഈടാക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.


കൂടാതെ, 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ ഒ൦രു കാര്യം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത്, അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കേണ്ടത് ആവശ്യമാണ്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.