FIFA World Cup 2022 : ലോകകപ്പ് ഇനി മലയാളി സ്പോൺസർ ചെയ്യും!; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്
ഫിഫായ്ക്ക് പുറമെ ഇന്ത്യൻ ക്രിക്കറ്റ് ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്നീ ടീമുകളുടെ ഔദ്യോഗിക സ്പോൺസർ കൂടിയുമാണ് ബൈജൂസ്.
ദോഹ : ഈ വർഷം ഖത്തറിൽ അരങ്ങേറുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥപാകനായ ബൈജൂസ് ലേണിങ് ആപ്ലിക്കേഷൻ. ഫിഫ ലോകകപ്പിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് ബൈജൂസ്. കൂടാതെ ഫിഫാ ലോകകപ്പിന്റെ ടൈറ്റിൽ സ്പോൺസറായിയെത്തുന്ന ആദ്യ എഡുക്കേഷൻ ടെക് സ്ഥാപനമാണ് ബൈജൂസ്.
ഇതോട് ബൈജൂസിന് തങ്ങളുടെ പരസ്യങ്ങൾക്ക് മറ്റ് പ്രചാരണങ്ങൾക്കും ഫിഫായുടെ ലോഗോയും എംബ്ലവും ഉപയോഗിക്കാൻ സാധിക്കും. ബൈജൂസ് തങ്ങളുടെ പഠനപരമായ കണ്ടെന്റുകൾ വിദ്യാർഥികളായ കുട്ടി ആരാധകരിലേക്കത്തിക്കുക എന്ന ലക്ഷ്യവെച്ചാണ് ഫിഫായുടെ സ്പോൺസർ പദവിയിലേക്കെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ : MS Dhoni Left Captaincy: ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എംഎസ് ധോണി.. അപ്രതീക്ഷിത തീരുമാനത്തിൽ ഞെട്ടി ആരാധകർ
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ 2011 ആരംഭിച്ച സ്ഥാപനം ഇന്ന് 21 രാജ്യങ്ങളിലെ ഓഫീസുകളിൽ നിന്ന് 120 രാഷ്ട്രങ്ങളിലായി തങ്ങളുടെ കണ്ടെന്റുകൾ എത്തിക്കുന്നണ്ട്.
ഫിഫായ്ക്ക് പുറമെ ഇന്ത്യൻ ക്രിക്കറ്റ് ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്നീ ടീമുകളുടെ ഔദ്യോഗിക സ്പോൺസർ കൂടിയുമാണ് ബൈജൂസ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.