Best Fixed Deposit | സ്ഥിര നിക്ഷേപത്തിന് ഏതാണ് എറ്റവും നല്ല ബാങ്ക്, പലിശ നിരക്ക് അറിയാം...
Best Fixed Deposit Interests: മൂന്ന് ബാങ്കുകളുടെയും FD പലിശനിരക്ക് പരിശോധിക്കാം. ഇതിലൂടെ ഏത് ബാങ്കിലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കും ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സിയും എഫ്‌ഡി പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. ഈ മൂന്ന് ബാങ്കുകളുടെയും FD പലിശനിരക്ക് പരിശോധിക്കാം. ഇതിലൂടെ ഏത് ബാങ്കിലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം.
എസ്ബിഐ
7 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്കാണ് എസ്ബിഐ 3.5 ശതമാനമായി അടുത്തിടെ വർധിപ്പിച്ചത്. നേരത്തെ ഇത് 3 ശതമാനമായിരുന്നു. നിലവിൽ 46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ 5.75 ശതമാനമായാണ് ഉയർന്നത്. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 6 ശതമാനമായാണ് കുറച്ചത്. നേരത്തെ ഇത് 5.75 ശതമാനമായിരുന്നു. മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 6.50 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി ഉയർത്തി. എസ്ബിഐയുടെ പരമാവധി 400 ദിവസത്തെ എഫ്ഡിയുടെ പലിശ 7.10 ശതമാനമായാണ് ബാങ്ക് ഉയർത്തിയത്.
എച്ച്ഡിഎഫ്സി
എച്ച്‌ഡിഎഫ്‌സി നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെയാണ് പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ബാങ്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് നൽകുന്നത്. ബാങ്കിലെ പൊതു നിക്ഷേപകർക്ക് 55 മാസത്തെ FD യിൽ ഏറ്റവും ഉയർന്ന പലിശ ലഭിക്കും, അതായത് 7.20 ശതമാനം പലിശയാണ് എച്ച്ഡിഎഫ്സിയിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളിൽ നിക്ഷേപകർക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകളാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് ഇത് 4 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്. 444 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.