ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ചില സ്വകാര്യ ബാങ്കുകളും തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ
നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ഐസിഐസിഐ ബാങ്കും തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്ക് വർധിപ്പിച്ചു. ജൂൺ 7 മുതലാണ് വർധിപ്പിച്ച പലിശ നിരക്ക് ബാങ്ക് നടപ്പിലാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

7 ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ള FD-കൾക്ക് കൂടുതൽ പലിശയും ബാങ്ക് ഇപ്പോൾ നൽകും. ധാരാളം ഉപഭോക്താക്കൾക്ക് ഇത് വഴി  പ്രയോജനം ലഭിക്കും എന്നാണ് കരുതുന്നത്. 3 ശതമാനം മുതൽ 5.25 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ.


പുതിയ പലിശനിരക്കുകൾ 


മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം സാധാരണ ഉപഭോക്താക്കൾക്കും  മുതിർന്ന പൗരന്മാർക്കും ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡികൾക്ക് 3.00 ശതമാനം പലിശ നൽകും.


പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും 15 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.00 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപത്തിനും 46 മുതൽ 60 ദിവസത്തേക്കുമുള്ള നിക്ഷേപത്തിനും ഇപ്പോൾ 3.25 ശതമാനം പലിശ ലഭിക്കും.


61 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളിൽ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രതിവർഷം 3.40 ശതമാനം പലിശ നൽകും. 91 മുതൽ 120 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളിൽ ഇതാകട്ടെ 4.25 ശതമാനം പലിശയാണ്.121 ദിവസം മുതൽ 150 ദിവസം വരെയുള്ള എഫ്ഡികളിലും ബാങ്ക് 4.25 ശതമാനം പലിശ നൽകും. 


185 മുതൽ 270 വരെ ദിവസങ്ങളിൽ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും ബാങ്ക് 4.50 ശതമാനമാണ് പലിശ. 271 മുതൽ 289 വരെയുള്ള എഫ്ഡികൾക്കും 290 മുതൽ 1 വർഷം വരെയുള്ള കാലയളവിനും ഐസിഐസിഐ ബാങ്ക് ഇപ്പോൾ പ്രതിവർഷം 4.70 ശതമാനം പലിശ നൽകും. 1 വർഷം മുതൽ 389 ദിവസം വരെയുള്ള എഫ്ഡികൾക്ക് 4.95 ശതമാനം പലിശയും ലഭിക്കും. 390 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള FD-കളിൽ സാധാരണ ഉപഭോക്താവിനും മുതിർന്ന പൗരനും 4.95 ശതമാനം പലിശ ലഭിക്കും.


15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിൽ പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും 5.00 ശതമാനമാണ് പലിശ.രണ്ട് വർഷം 1 ദിവസം മുതൽ 3 വർഷം വരെയും 3 വർഷം ഒരു ദിവസം മുതൽ 5 വർഷം വരെയുമുള്ള FD കളിൽ 5.25 ശതമാനം പലിശ ലഭിക്കും.


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.