ക്രിസ്തുമസിനോടനുബന്ധിച്ച് വമ്പൻ ആദായ വിൽപ്പനയുമായി ഫ്ലിപ്പ്കാർട്ട്. ഡിസംബർ 16 ന് ആരംഭിക്കുന്ന 'ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ' ഡിസംബർ 21ന് അവസാനിക്കും. 'സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ്' എന്ന അടിക്കുറിപ്പോടെയാണ്‌ കമ്പനി ടീസർ പേജ് റിലീസ് ചെയ്തിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, വിവിധ തര൦ ഗൃഹോപകരണങ്ങൾ എന്നിവയിൽ വമ്പൻ വിലക്കുറവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഓഫർ ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ്, അതായത് ഡിസംബർ 15 അർധരാത്രി പന്ത്രണ്ട് മണി മുതൽ, ഫ്ലിപ്പ്കാർട്ട് പ്ലസ് കസ്റ്റമേഴ്സിന് ഈ അനൂകൂല്യങ്ങൾ ലഭ്യമാകുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കൈവശമുള്ള ഗുണഭോക്താക്കൾക്ക് പുതുക്കിയ വിലയ്ക്ക് പുറമെ ഓരോ ട്രാൻസാക്ഷനും 5% വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. എന്നാൽ, മറ്റ് ബാങ്ക് ഡിസ്‌കൗണ്ടുകളെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫ്ലിപ്പ്കാർട്ട് 'പേ  ലേറ്റർ' ഓപ്‌ഷൻ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് 250  രൂപയുടെ ഗിഫ്റ്റ് കാർഡ് ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ 


ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് എൺപത് ശതമാന൦ വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. ഹെഡ് ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം വരെയും, ടാബ്‌ലെറ്റുകൾക്ക് 45  ശതമാനം വരെയും പ്രിൻ്ററുകൾക്കും മോണിറ്ററുകൾക്കും 60 ശതമാനം വരെയുമാണ് വിലക്കിഴിവ്. എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക്  55  ശതമാനം  വരെയും മൈക്രോവേവിന് 45  ശതമാനം വരെയു൦ വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്. റിയൽ മീ, സാംസംഗ്‌, എംഐ ടിവികളിന്മേൽ 70 ശതമാനം വരെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ഫോൺ 14 ന് കിഴിവ് ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും അതെത്രയായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. 


അർധരാത്രി 12 മണിയ്ക്കും രാവിലെ എട്ട് മണിക്കും, വൈകിട്ട് നാല് മണിക്കും 'ക്രേസി ഡീൽസ്' എന്ന പേരിൽ പ്രത്യേക സെയിൽ  നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഫർ ആരംഭിക്കുന്ന ഡിസംബർ 16ന് വെളുപ്പിന് രണ്ട് മണി വരെ റഷ് അവർ ഡീൽസും ഉണ്ടായിരിക്കുന്നതാണ്. ഓരോ ദിവസത്തെയും  ഏറ്റവും വിലകുറഞ്ഞ നിരക്കുകൾ 'ടിക് ടോക്' ഡീൽസ് മുഖേന ലഭ്യമാക്കുന്നതാണ്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയാകും ഇവ ലഭ്യമാകുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ