Flipkart: ഓർഡർ ചെയ്തത് ഐഫോണ്‍ 12, കിട്ടിയത് 2 നിർമ സോപ്പ് !!
53,000 രൂപ വിലയുള്ള ഐഫോണ്‍ 12 ഓർഡർ ചെയ്ത സിമ്രാൻപാൽ സിംഗ് എന്നയാളാണ് പറ്റിക്കപ്പെട്ടത്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലിലാണ് ഇയാൾ ഫോൺ ഓർഡർ ചെയ്തത്.
ന്യൂഡൽഹി: നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിൽ മുന്നിൽ കണ്ട് ആമസോൺ (Amazon), ഫ്ലിപ്കാർട്ട് (Flipkart) തുടങ്ങി വിവധ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ (Online Shopping Sites) വലിയ ഓഫര്‍ മേളകള്‍ നടത്തുന്ന കാലമാണ് ഇത്. Great Indian Festival, Big Billion Days എന്നിങ്ങനെ പേരുകളിലൂടെയുള്ള ഈ മേളകളിൽ വഴി ഫോണുകളും (Phones) ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന കാലം. ഇത്തരത്തിൽ വാങ്ങി കൂട്ടുമ്പോൾ പല അമളികളും സംഭവിക്കാറുണ്ട്. അത് വാർത്തയാകാറുമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
53,000 രൂപ വിലയുള്ള ഐഫോണ്‍ 12 ഓർഡർ ചെയ്ത സിമ്രാൻപാൽ സിംഗ് എന്നയാളാണ് പറ്റിക്കപ്പെട്ടത്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലിലാണ് ഇയാൾ ഫോൺ ഓർഡർ ചെയ്തത്. ഐഫോണിന് പകരം സിമ്രാന് ലഭിച്ചത് 2 നിർമ്മ സോപ്പുകളാണ്. ഇതിന്‍റെ വീഡിയോ ഇയാള്‍ സ്വന്തം യൂട്യൂബ് ചാനലില്‍ ഇട്ടിട്ടുണ്ട്.
Also Read: Flipkart Big Billion Day sale : ഫ്ലിപ്പ്കാർട്ടിൽ മികച്ച ഓഫറുകളിൽ കിടിലൻ ഫോണുകൾ
ഐഫോണ്‍ 12ന് പകരം ഡെലിവറി ചെയ്ത പാക്കേജില്‍ അഞ്ച് രൂപ വിലയുള്ള രണ്ട് നിര്‍മ്മ സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നത്. ഡെലിവറി നടത്തിയ ആളെക്കൊണ്ട് തന്നെയാണ് സിമ്രാന്‍ പാല്‍ സിംഗ് കൊറിയര്‍ തുറപ്പിച്ചത്. പിന്നാലെ ഡെലിവറി നടന്നു എന്ന് തെളിയിക്കാനുള്ള ഒടിപി അയാള്‍ക്ക് സിമ്രാന്‍ പാല്‍ സിംഗ് കൈമാറിയില്ല. വലിയ വിലയുള്ള സാധാനങ്ങളുടെ ഓഡര്‍ ഡെലിവറി നടത്തുന്നയാള്‍ക്ക് മുന്നില്‍ നിന്നു തന്നെ തുറന്നു നോക്കണമെന്നാണ് വീഡിയോയില്‍ ഉപദേശിക്കുന്നത്.
അതേസമയം സംഭവത്തിൽ ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിൽ (Customer Care) സിമ്രാൻ പരാതി സമർപ്പിച്ചിരുന്നെന്നും, തെറ്റ് അവർ അംഗീകരിച്ചുവെന്നും ഇയാൾ പറയുന്നു. സിമ്രാൻപാലിന്റെ ഓർഡർ Flipkart തന്നെ കാൻസൽ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് (Bank Account) വന്നിട്ടുണ്ടെന്ന് സിമ്രാനും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...