ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിൽ ഇന്ന് അവസാനിക്കും. ഇ-കൊമേഴ്‌സ് റീട്ടെയിലർ ഫ്ലിപ്കാ‍‍ർട്ട് സ്മാർട്ട്ഫോണുകൾക്ക് ലാഭകരമായ ഓഫറുകളാണ് വാ​ഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കൊട്ടക് ബാങ്കിന്റെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം അല്ലെങ്കിൽ 1250 രൂപ വരെ കിഴിവ് ലഭിക്കും. ഇന്ന് അർധരാത്രി വരെയാണ് ഓഫറുകൾ ഉണ്ടാകുക. അതിനാൽ, ബിഗ് ബില്യൺ ഡേയ്‌സ്, ബിഗ് ദസറ സെയിൽ എന്നീ രണ്ട് വിൽപ്പനകളിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്‌മാർട്ട്‌ഫോൺ നഷ്‌ടമായെങ്കിൽ, ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ പുതിയ ഓഫറുകൾ നിങ്ങൾക്ക് ഉപയോ​ഗപ്പെടുത്താം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവോ ടി1 5G: വിവോ ടി1 5ജി സ്മാർട്ട്‌ഫോണിന്റെ ബ്ലാക്ക് ഫോൺ, 128 ജിബി വേരിയന്റ് 16,990 രൂപയ്ക്കും വൈറ്റ് ഫോൺ 15,990 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ദീപാവലി ഓഫർ വിൽപ്പനയുടെ കീഴിൽ, സ്മാർട്ട്ഫോൺ 13,990 രൂപയ്ക്ക് ലഭ്യമാണ്, 3000 രൂപ കിഴിവോടെ ലഭിക്കും. ഡിസ്കൗണ്ടിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ പ്രീപെയ്ഡ് ഓർഡറുകൾക്ക് 1000 രൂപ അധിക കിഴിവ് ലഭിക്കും.


ALSO READ: Best Diwali Offers: ദീപാവലി ഷോപ്പിം​ഗ് നടത്തേണ്ടേ? ഈ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും വമ്പൻ വിലക്കുറവ്


പോകോ എം4 പ്രോ: 6GB/128 GB വേരിയന്റ് 12,499 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഡിസ്കൗണ്ടുകൾക്കും ഓഫറുകൾക്കും ശേഷം, പോകോ എം4 പ്രോ സ്മാർട്ട്ഫോൺ 10,249 രൂപയ്ക്ക് ലഭ്യമാകും.


മോട്ടോ ജി72: മോട്ടോ ജി72 ന്റെ 6GB/128 GB വേരിയന്റിന് ഫ്ലിപ്കാ‍‍‍ർട്ടിൽ 18,999 രൂപയാണ് വില. ദീപാവലി ഓഫറുകൾ ലഭിക്കുമ്പോൾ, സ്മാർട്ട്ഫോൺ 14,749 രൂപയ്ക്ക് ലഭ്യമാകും. വിലയിൽ 3000 രൂപ പ്രത്യേക കിഴിവ് ലഭിക്കും.


നത്തിങ് ഫോൺ 1: നത്തിങ് ഫോൺ 1, 8GB/128 GB ഫ്ലിപ്പ്കാർട്ടിൽ 29,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഡിസ്കൗണ്ടുകൾക്കും ശേഷം സ്മാർട്ട്ഫോൺ 26,749 രൂപയ്ക്ക് ലഭ്യമാകും.


ഗൂഗിൾ പിക്‌സൽ 6എ: ഗൂഗിൾ പിക്‌സൽ 6എയുടെ 6ജിബി/128ജിബി വേരിയന്റ് 34,199 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഫോൺ വാങ്ങുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് ബാങ്കുകൾക്ക് ഓഫറുകൾ ലഭ്യമാണ്. 27,999 രൂപയ്ക്ക് ഗൂഗിൾ പിക്‌സൽ 6എ സ്മാ‍ർട്ട്ഫോൺ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.