Aadhaar Free Data Update: ആധാർ കാർഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതായി ആധാർ ഇഷ്യൂവിംഗ് ബോഡി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( (Unique Identification Authority of India - UIDAI) അറിയിച്ചിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nitin Gadkari: പ്രതിമകള്‍ സ്ഥാപിക്കാന്‍ സർക്കാർ ഫണ്ട് ഉപയോഗിക്കരുതെന്ന് നിതിൻ ഗഡ്കരി 


അതനുസരിച്ച്, രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ ആധാർ രേഖകൾ സെപ്റ്റംബർ 30 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. മുന്‍പ് സൗജന്യമായി ആധാര്‍ ഡേറ്റകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജൂൺ 14 വരെയായിരുന്നു സമയം  അനുവദിച്ചിരുന്നത്. ഈ സമയപരിധിയാണ് ഇപ്പോള്‍ സെപ്റ്റംബർ 30 വരെ നീട്ടിയിരിയ്ക്കുന്നത്. 


Also Read:  Healthy Kitchen: ആരോഗ്യം സംരക്ഷിക്കാം, ഈ 4 കാര്യങ്ങൾ ഉടന്‍തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ


മൈ ആധാർ പോർട്ടലിൽ (https://myaadhaar.uidai.gov.in) മാത്രമാണ് ഇപ്പോള്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്. പഴയതുപോലെ, ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് പോയി സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസ്‌ നല്‍കേണ്ടി വരും. 


Also Read:  Planet Vakri 2023: അടുത്ത 6 മാസം  ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം 


 രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇന്ന് ആധാര്‍ കാര്‍ഡ്‌ (Aadhaar Card). ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. അതിനാല്‍, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  


ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  
 
UIDAI അറിയിപ്പ് അനുസരിച്ച് സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടിയിരിയ്ക്കുകയാണ്. മുന്‍ നിര്‍ദ്ദേശം അനുസരിച്ച് ജൂണ്‍ 14 വരെയായിരുന്നു സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി. എന്നാല്‍, ഇത്തരത്തില്‍ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിയ്ക്കുന്നതിനാല്‍ ഇ വസരം വിനിയോഗിക്കണം എന്ന്  ആദായനികുതി വകുപ്പ് നിര്‍ദേശിക്കുന്നു.  


 ആധാര്‍ ഉടമയ്ക്ക് സെപ്റ്റംബര്‍ 30 വരെ, https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി അവരുടെ പ്രധാനപ്പെട്ടതും മാറ്റം വരുത്തേണ്ടതുമായ രേഖകള്‍ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം. ഇതില്‍, പേര്, വിലാസം, ജനന തിയതി എന്നിവ ഉള്‍പ്പെടുന്നു.  ഈ സേവനം myAadhaar പോർട്ടലിൽ മാത്രമാണ് ലഭ്യമാകുക.  


നിങ്ങളുടെ ആധാർ കാർഡില്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി എങ്ങനെ മാറ്റാം എന്ന് നോക്കാം  (How To Change Your Aadhaar Card Name, Address, Date Of Birth For Free) 


ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക


ഘട്ടം 2: 'ഡോക്യുമെന്‍റ് അപ്‌ഡേറ്റ്' തിരഞ്ഞെടുത്ത് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ സമയം നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണുവാന്‍ സാധിക്കും.  
 
ഘട്ടം 3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ-ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഘട്ടം 4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്‍റ് എന്നിവ തിരഞ്ഞെടുക്കുക


ഘട്ടം 5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് പേയ്‌മെന്‍റ് നടത്താൻ തുടരുക


കഴിഞ്ഞ പത്ത് വർഷമായി ആധാർ നമ്പർ ഇന്ത്യൻ പൗരന്മാരുടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു. ഇന്ന് സര്‍ക്കാര്‍, സര്‍ക്കാരിതര  സംരംഭങ്ങളിലും പ്രോഗ്രാമുകളിലും സേവനം ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ ഉപയോഗിക്കുന്നു. കൂടാതെ, ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും  തിരിച്ചറിയൽ രേഖയായി ആധാര്‍ ഉപയോഗിക്കുന്നു. 


ആധാർ നമ്പർ ഉടമകൾക്ക്, ആധാർ എൻറോൾമെന്‍റ് ആൻഡ് അപ്ഡേറ്റിംഗ് റൂൾസ്, 2016 പ്രകാരം, അവരുടെ ഡാറ്റയുടെ കൃത്യത നിലനിർത്തുന്നതിനായി എൻറോൾമെന്‍റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാറിലെ ഡാറ്റകള്‍ അപ്ഡേറ്റ്  ചെയ്യേണ്ടത് അനിവാര്യമാണ്....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.