Indian Oil: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് സൗജന്യ പെട്രോൾ; എന്താണ് എക്സ്ട്രാ റിവാർഡ്സ്
Extra rewards: എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഈ ഓഫർ ഫെബ്രുവരി 28 വരെയാണ് ലഭിക്കുക.
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾപമ്പുകളിൽ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് 50 രൂപയുടെ സൗജന്യ പെട്രോൾ ലഭിക്കും. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നേരിട്ടെത്തിയും വെബ്സൈറ്റ് വഴിയും എക്സ്ട്രാ റിവാർഡ്സിൽ എൻറോൾ ചെയ്യാം. ഈ ഓഫർ ഫെബ്രുവരി 28 വരെയാണ് ലഭിക്കുക. എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.
ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിന്ന് പെട്രോളടിക്കുമ്പോൾ ലഭിക്കുന്ന പോയിന്റുകളിലൂടെയാണ് റിവാർഡ്സ് ലോയൽറ്റി പോയിന്റുകൾ ലഭിക്കുന്നത്. രജിസ്റ്റേഡ് ഫോൺ നമ്പരുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ ഓയിലിന്റെ എക്സ്ട്രാ റിവാർഡ്സ് ലോയൽറ്റിയിൽ ചേരുന്നത്. ഓരോ ഇടപാടിനും റിവാർഡ്‍സ് പോയിന്റുകൾ ലഭിക്കും.
ALSO READ: Airtel Prepaid plans: എയർടെല്‍ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു, പുതിയ നിരക്കുകള്‍ അറിയാം
ഓരോ 75 രൂപയ്ക്ക് ഇന്ധനം അടിയ്ക്കുമ്പോഴും ഒരു റിവാർഡ് പോയിന്റ് ലഭിക്കും. ഓരോ തവണയും ഇന്ധനം അടിക്കുമ്പോൾ പമ്പ് ജീവനക്കാർക്ക് ഫോൺ നമ്പർ നൽകി പോയിന്റ് ആഡ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. ഏകദേശം 334 പോയിന്റ് ആവുമ്പോൾ ഇപ്പോഴത്തെ വിലക്ക് 100 രൂപക്കുള്ള ഇന്ധനം തികച്ചും സൗജന്യമായി നിറയ്ക്കാൻ സാധിക്കും.
പോയിന്റ് റെഡീം ചെയ്യുന്നതിന് മുൻപ് പമ്പ് ജീവനക്കാരോട് പോയിന്റ് റെഡീം ചെയ്യണമെന്ന് അറിയിക്കണം. റെഡീം ചെയ്ത പോയിന്റിനുള്ള തുകക്ക് കൃത്യമായി ഇന്ധനം സൗജന്യമായി നിറയ്ക്കാം. ഒരു മാസം 12,000 രൂപ വരെയുള്ള പോയിന്റ് നേടാനേ കഴിയൂ എന്ന പരിധിയും ഇതിന് നിശ്ചയിച്ചിട്ടുണ്ട്.
ALSO READ: LIC Policy: എൽഐസി പോളിസിയിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെൻഷന് മുൻപ് തന്നെ മാസം ഒരു ലക്ഷം രൂപ നേടാം
സ്ഥിര ഉപഭോക്താക്കൾക്കായാണ് ഐഒസി ഇന്ത്യൻ ഓയിലിന്റെ എക്സ്ട്രാ റിവാർഡ്സ് ലോയൽറ്റി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതുപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ ഇന്ധനമടിക്കുമ്പോഴും പ്രത്യേക റിവാർഡ് പോയിൻറുകൾ നേടാൻ ആകും. അടുത്ത തവണ ഇന്ധനം അടിക്കുമ്പോൾ ഔട്ട്ലെറ്റുകളിൽ നിന്ന് ഈ റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.