LIC Policy: എൽഐസി പോളിസിയിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെൻഷന് മുൻപ് തന്നെ മാസം ഒരു ലക്ഷം രൂപ നേടാം

LIC Jeevan Shanti: ജീവൻ ശാന്തി പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കും. നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 09:58 AM IST
  • ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആന്വിറ്റി നിരക്കുകൾ എൽഐസി അടുത്തിടെ പുതുക്കി
  • ഇപ്പോൾ പോളിസി ഉടമകൾക്ക് അവരുടെ പ്രീമിയത്തിന് കൂടുതൽ പെൻഷൻ ലഭിക്കും
  • പ്രതിമാസ, അർദ്ധ വാർഷിക, വാർഷിക, ത്രൈമാസ വരുമാനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽഐസി ജീവൻ ശാന്തി പോളിസി
LIC Policy: എൽഐസി പോളിസിയിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെൻഷന് മുൻപ് തന്നെ മാസം ഒരു ലക്ഷം രൂപ നേടാം

എൽഐസി ജീവൻ ശാന്തി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചു. എൽഐസിയുടെ ജീവൻ ശാന്തി സ്കീം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ താൽപര്യപ്പെടുന്നവർക്കായുള്ളതാണ്. ജീവൻ ശാന്തി പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കും.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആന്വിറ്റി നിരക്കുകൾ എൽഐസി അടുത്തിടെ പുതുക്കി. ഇപ്പോൾ പോളിസി ഉടമകൾക്ക് അവരുടെ പ്രീമിയത്തിന് കൂടുതൽ പെൻഷൻ ലഭിക്കും. പ്രതിമാസ, അർദ്ധ വാർഷിക, വാർഷിക, ത്രൈമാസ വരുമാനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽഐസി ജീവൻ ശാന്തി പോളിസി.

ALSO READ: PNB FD Interest Rates: മുതിർന്ന പൗരന്മാർക്ക് അടിപൊളി നേട്ടം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. പോളിസി ഉടമകൾക്ക് ഒരൊറ്റ പ്രീമിയം കൊണ്ട് തന്നെ പെൻഷൻ ലഭിക്കും എന്നതാണ് ഈ പോളിസിയുടെ പ്രത്യേകത. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എത്ര വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

അതിനാൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ വേണമെങ്കിൽ 12 വർഷത്തേക്ക് ഒരു കോടി രൂപ നിക്ഷേപിക്കണം. 12 വർഷം കഴിഞ്ഞാൽ പ്രതിമാസം 1.06 ലക്ഷം രൂപ ലഭിക്കും. നിങ്ങൾക്ക് 10 വർഷത്തേക്കാണ് നിക്ഷേപം നടത്താൻ താത്പര്യമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പെൻഷനായി പ്രതിമാസം 94,840 രൂപ ലഭിക്കും. നിങ്ങൾക്ക് പ്രതിമാസം 50, 000 രൂപ പെൻഷൻ മതിയെങ്കിൽ, നിങ്ങൾ 50 ലക്ഷം രൂപ നിക്ഷേപിച്ചാൽ മതി. 12 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ പ്രതിമാസം 53,460 രൂപ പെൻഷൻ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News