ATM Withdrawal Charges Latest: എടിഎമ്മിൽ നിന്ന് ഇനി മുതൽ എത്രവട്ടം സൗജന്യമായി പണം പിൻവലിക്കാം
പരമാവധി 5 സൗജന്യ ഇടപാടുകളാണുള്ളത്. ഇതിൽ കവിഞ്ഞാൽ ഇടപാടുകൾക്ക് സർവ്വീസ് ചാർജുണ്ടാവും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഏതൊരു ബാങ്കിന്റെയും പരമാവധി പിൻവലിക്കൽ പരിധിക്ക് ശേഷം പരമാവധി ചാർജ് 21 രൂപ നൽകണം. നിലവിൽ ബാങ്കുകൾക്ക് പരമാവധി 5 സൗജന്യ ഇടപാടുകളാണുള്ളത്. ഇതിൽ കവിഞ്ഞാൽ ഇടപാടുകൾക്ക് സർവ്വീസ് ചാർജുണ്ടാവും. വിവിധ ബാങ്കുകളുടെ പിൻവലിക്കൽ പരിധി ചുവടെ.
പഞ്ചാബ് നാഷണൽ ബാങ്ക് എ.ടി.എം
പഞ്ചാബ് നാഷണൽ ബാങ്ക് മെട്രോ, നോൺ-മെട്രോ ഏരിയകളിലെ എടിഎമ്മുകളിൽ എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. ഇതിനുശേഷം 10 രൂപ ചാർജ് നൽകണം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളും പിഎൻബി വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം, ഉപഭോക്താക്കൾ സാമ്പത്തിക ഇടപാടുകൾക്ക് 21 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 9 രൂപയും നികുതിയും നൽകണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ ബാലൻസിന് അനുസൃതമായി അഞ്ച് സൗജന്യ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾക്ക് എടിഎമ്മിൽ ജിഎസ്ടിക്കൊപ്പം 10 രൂപയും എസ്ബിഐ ഈടാക്കുന്നു. അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയുമാണ് ചാർജ്.
ഐസിഐസിഐ ബാങ്ക് എടിഎം
ഐസിഐസിഐ ബാങ്ക് എടിഎം ഉടമകൾക്ക് പ്രതിമാസം 3 സൗജന്യ ഇടപാടുകൾ നൽകുന്നു, മെട്രോ ഇതര മേഖലകളിൽ 5, മെട്രോ ഏരിയകളിൽ 6 ആണ് ഇടപാടുകൾ. അതിനുശേഷം, ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ ഓരോ സാമ്പത്തികേതര ഇടപാടുകൾക്കും 8.5 രൂപയും ഓരോ സാമ്പത്തിക ഇടപാടിനും 21 രൂപയും ഈടാക്കും.
HDFC ബാങ്ക് എ.ടി.എം
എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം 5 സൗജന്യ ഇടപാടുകൾ പറ്റും. നോൺ-ബാങ്ക് എടിഎമ്മുകൾക്ക്, മെട്രോ ഏരിയകളിൽ 3 ഇടപാടുകളും മെട്രോ ഇതര മേഖലകളിൽ 5 ഇടപാടുകളുമാണ് പരിധി. പരിധി കഴിഞ്ഞാൽ, ഓരോ സാമ്പത്തിക ഇടപാടിനും 21 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 8.5 രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്കുകൾ ഇപ്പോൾ മുൻകൈ എടുക്കുന്നത്. സാമ്പത്തിക ഇടപാട്, പണം കൈമാറ്റം, പണം ശേഖരിക്കൽ അല്ലെങ്കിൽ പണം അടയ്ക്കൽ എന്നിവ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയാണ് നടത്തുന്നത്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റുകൾ, യുപിഐ (ആധാർ-ആധാർ ഇന്റർഫേസ്) തുടങ്ങിയ വിവിധ മോഡുകളിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇത് വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് ഇടപാടുകൾ എളുപ്പവും സുരക്ഷിതവുമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...