Thiruvananthapuram: പതിവ് തെറ്റിക്കാതെ ഇന്ധനവിലയിൽ (Fuel Price) ഇന്നും വർധനവ്. ഡീസലിന് (Diesel) 37 പൈസയും പെട്രോളിന് (Petrol) 30 പൈസയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്തെ (Kerala) ഡീസൽ വില നൂറ് രൂപയ്ക്ക് അടുത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. ‌തിരുവനന്തപുരത്ത്  പെട്രോൾ വില 105 രൂപ 78 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയും ഡീസലിന് 97 രൂപ 20 പൈസയുമാണ് വില. 104.02 ആണ് കോഴിക്കോട് പെട്രോൾ വില. ഡീസൽ വില 97.54ഉം ആണ്. 


Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെയും വർധന ഉണ്ടായി. മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. രാജ്യത്ത് ഇന്ധന വിലയിൽ വരും ദിവസങ്ങളിലും വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. 


Also Read: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ


മുംബൈയിലും ഡീസൽ വില നൂറിനരികെയാണ്. ലിറ്ററിന് 99.92 ആണ് വില. പെട്രോൾ വില ലിറ്ററിന് 109.54 രൂപയാണ്. ഡൽഹിയിൽ പെട്രോളിന് 103.54 രൂപയും ഡീസലിന് 92.12 രൂപയുമായി വില. ഹൈദരാബാദിൽ ഡീസൽ വില ഇന്നലെ നൂറ് കടന്നിരുന്നു. 


Also Read: Petrol Price Today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ


അതേസമയം, കൽക്കരി ക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കൽക്കരി വകുപ്പ് സെക്രട്ടറി അനിൽ കുമാർ ജെയിന്റെ നേതൃത്വത്തിൽ കൽക്കരി വ്യവസായ സംഘടനയുടെ യോഗം ചേർന്നു. കൽക്കരി സംഭരണ ചട്ടങ്ങൾ ലളിതമാക്കാൻ യോഗം തീരുമാനിച്ചു. കൽക്കരി ക്ഷാമം രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം ബാധിക്കുന്ന വിധത്തിൽ രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടൽ. കൽക്കരി ക്ഷാമത്തിന് പിന്നാലെ സിമന്റ്, അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. 150 രൂപയുടെ വർധനയാണ് ഒരാഴ്ചക്കിടെ സിമന്റ് വിലയിൽ ഉണ്ടായിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.