Fuel Price Today: തുടര്‍ച്ചയായ ഒമ്പതാം ദിവസം മാറ്റമില്ലാതെ ഉയര്‍ന്ന നിലയില്‍ ഇന്ധന വില
കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
New Delhi: കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
വില ഉയര്‍ന്നു തന്നെ എങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വില (Fuel Price) ഇപ്പോള്‍. ഈ മാസം 5നാണ് അവസാനമായി ഇന്ധന വിലയില്‍ നേരിയ കുറവ് ഉണ്ടായത്.
സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. അതിനുമുന്‍പ് ആഗസ്റ്റ് 24 നാണ് രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. എങ്കിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണിയ്ക്കാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
പ്രധാന നഗരങ്ങളിലെ ഇന്ധനവില
ഡല്‍ഹിയില്‍ 1 ലിറ്റര്‍ പെട്രോളിന് വില 101.19 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 88.62 രൂപയുമാണ്. മുംബൈയില്‍ 1 ലിറ്റര്‍ പെട്രോളിന്‍റെ വില 107.26 രൂപയും ഡീസല്‍ വില ലിറ്ററിന് 96.19 രൂപയുമാണ്. ചെന്നൈയില്‍ ഇന്ന് പെട്രോള്‍ വില 98.96 രൂപയാണ്. ഡീസല്‍ വില 93.26 രൂപയുമാണ് തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ ഇന്ധനവിലയില്‍ നേരിയ കുറവാണ് ഉള്ളത്.
അതേസമയം, കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില 103.42 രൂപയും ഡീസലിന് വില ലിറ്ററിന് 95.38 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 93.26 രൂപയുമാണ്. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 101.19 രൂപയും ഡീസല്‍ വില 93.70 രൂപയുമാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...