ന്യൂഡൽഹി: ഹിൻഡൻബർ​ഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ തോതിൽ ഇടിവ് നേരിടുകയാണ്. ഓഹരിയിൽ നഷ്ടം നേരിട്ടതോടെ ആഗോള ധനികരുടെ പട്ടികയിലും ഗൗതം അദാനി പിന്തള്ളപ്പെട്ടു. വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് അദാനിക്ക് നഷ്ടം വന്നത്. ഇതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം അദാനിക്ക് നഷ്ടപ്പെട്ടു. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന അദാനി ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

97.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് നിവലിൽ അദാനിയുടെ സ്ഥാനം. 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിൽ നിന്നും അദാനി പുറത്തായി. എന്നാൽ, ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ​ഗൗതം അദാനി തുടരുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് അദാനി ഗ്രൂപ്പിനെതിരായി ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ടത്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തുന്നതെന്നാണ് അദാനി ​ഗ്രൂപ്പ് ആരോപിക്കുന്നത്.


ALSO READ: Hindenburg report: അദാനിക്കേറ്റ ആഘാതത്തിന് പിന്നിലെ അമേരിക്കൻ കമ്പനി; എന്താണ് ഹിൻഡൻബർഗ് റിപ്പോർട്ട്?


ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക്  സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. 1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എയർഷിപ്പ് ദുരന്തത്തിന്റെ പേരാണ്  കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്. "മനുഷ്യനിർമ്മിത ദുരന്തങ്ങൾ"ക്കായി തിരയുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഹിൻഡൻബർഗ് തങ്ങളുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.  അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ  എന്നിവയാണ് മനുഷ്യനിർമ്മിത ദുരന്തങ്ങളായി ഹിൻഡൻബർഗ് കണക്കാക്കുന്നത്.


ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര  തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി. ഈ റിപ്പോർട്ടുകൾ മുൻനിർത്തി കമ്പനിക്കെതിരെ വാതുവെപ്പ് നടത്തി, അതിൽ നിന്നുള്ള ലാഭവും  ഹിൻഡൻബർഗ് പ്രതീക്ഷിക്കുന്നു. കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ  2017 ൽ ആണ് ഹിൻഡൻബർഗ് ആരംഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.