Hindenburg report: അദാനിക്കേറ്റ ആഘാതത്തിന് പിന്നിലെ അമേരിക്കൻ കമ്പനി; എന്താണ് ഹിൻഡൻബർഗ് റിപ്പോർട്ട്?

Hindenburg report about adani group: ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക്  സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ  എന്നിവയെ മനുഷ്യനിർമ്മിത ദുരന്തങ്ങളായാണ് ഹിൻഡൻബർഗ് കണക്കാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 12:59 PM IST
  • ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി
  • ഈ റിപ്പോർട്ടുകൾ മുൻനിർത്തി കമ്പനിക്കെതിരെ വാതുവെപ്പ് നടത്തി, അതിൽ നിന്നുള്ള ലാഭവും ഹിൻഡൻബർഗ് പ്രതീക്ഷിക്കുന്നു
  • കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ 2017 ൽ ആണ് ഹിൻഡൻബർഗ് ആരംഭിച്ചത്
Hindenburg report: അദാനിക്കേറ്റ ആഘാതത്തിന് പിന്നിലെ അമേരിക്കൻ കമ്പനി; എന്താണ് ഹിൻഡൻബർഗ് റിപ്പോർട്ട്?

അദാനി ഗ്രൂപ്പിൽ സ്റ്റോക്ക് കൃത്രിമത്തിനും അക്കൗണ്ടിംഗ് തട്ടിപ്പിനും സാധ്യത കൽപിച്ചാണ് കഴിഞ്ഞദിവസം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത്. ആരോപണങ്ങൾ വന്നതോടെ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളും ഓഹരികളും ഇടിഞ്ഞു. എന്നാൽ, കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. കോർപ്പറേറ്റ് കമ്പനികളിലെ തെറ്റുകൾ കണ്ടെത്തുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡാണ് അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിനുള്ളത്.

ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക്  സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. 1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എയർഷിപ്പ് ദുരന്തത്തിന്റെ പേരാണ്  കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്. "മനുഷ്യനിർമ്മിത ദുരന്തങ്ങൾ"ക്കായി തിരയുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഹിൻഡൻബർഗ് തങ്ങളുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.  അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ  എന്നിവയാണ് മനുഷ്യനിർമ്മിത ദുരന്തങ്ങളായി ഹിൻഡൻബർഗ് കണക്കാക്കുന്നത്. 

ALSO READ: Vizhijam Port : വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അടുത്ത വർഷവും പൂർത്തിയാകില്ലെന്ന് ആശങ്ക അറിയിച്ച് അദാനി ഗ്രൂപ്പ്
  
ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര  തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി. ഈ റിപ്പോർട്ടുകൾ മുൻനിർത്തി കമ്പനിക്കെതിരെ വാതുവെപ്പ് നടത്തി, അതിൽ നിന്നുള്ള ലാഭവും  ഹിൻഡൻബർഗ് പ്രതീക്ഷിക്കുന്നു. കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ  2017 ൽ ആണ് ഹിൻഡൻബർഗ് ആരംഭിച്ചത്.

2020 സെപ്റ്റംബറിൽ ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെയുള്ള  പന്തയമാണ് ഹിൻഡൻബർഗിനെ പ്രശസ്തമാക്കിയത്. എന്നാൽ വലിയ വിജയം നേടിയ ഈ പന്തയത്തിന്റെ തുക വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. നിക്കോള അതിന്റെ വേഗതയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിൻഡൻബർഗിന്റെ  റിപ്പോർട്ട്.  പിന്നീട്  നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടനെതിരെ അമേരിക്ക നിയമനടപടി സ്വീകരിച്ചു. 125 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി 2021-ൽ സമ്മതിക്കുകയും ചെയ്തു.  2017 ൽ സ്ഥാപനം ആരംഭിച്ചത് മുതൽ പതിനാറോളം കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News