ഗൗതം അദാനി ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി. ഇതാദ്യമായാണ് ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ​ഗൗതം അദാനി മൂന്നാം സ്ഥാനത്തെത്തിയത്. 10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ​ഗൗതം അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവർ മാത്രമാണ് അദാനിക്ക് മുമ്പിലുള്ള കോടീശ്വരൻമാർ. മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. 7,33,936 കോടി (91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

2022ൽ മാത്രം 60.9 ബില്യൺ ഡോളറാണ് അദാനിയുടെ സമ്പാദ്യത്തിലുണ്ടായ വർധനവ്. ഫെബ്രുവരിയിൽ അദ്ദേഹം ആദ്യമായി ഏറ്റവും ധനികനായ ഏഷ്യക്കാരനായി. മുകേഷ് അംബാനിയെ മറികടന്നായിരുന്നു ഈ നേട്ടം. ഏപ്രിലിൽ ശതകോടീശ്വരനായി, മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ബിൽ ഗേറ്റ്‌സിനെ മറികടന്ന് കഴിഞ്ഞ മാസം ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായി. ലോകത്തിലെ ഏറ്റവും സമ്പന്നരായ യുഎസ് ശതകോടീശ്വരന്മാരിൽ ചിലരെ മറികടക്കാനും അദാനിക്ക് കഴിഞ്ഞു. ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യൺ ഡോളർ കൈമാറുകയാണെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു.


ALSO READ: Gautam Adani: ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി; ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി


അതേസമയം വാറൻ ബഫറ്റ് ഇതിനകം 35 ബില്യൺ ഡോളറിലധികം ചാരിറ്റിക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നത്. ഗേറ്റ്‌സ് ഇപ്പോൾ അഞ്ചാമതും ബഫറ്റ് ആറാം സ്ഥാനത്തുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അദാനിയും വർധിപ്പിച്ചിട്ടുണ്ട്. അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ​ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍നിന്ന് ഡാറ്റ സെന്റര്‍, സിമെന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേക്ക് കൂടി ​ഗൗതം അദാനി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.