Gautam Adani: ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി; ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി

Gautam Adani: 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 104.2 ബില്യൺ ഡോളറും, മുകേഷ് അംബാനിയുടേത് 90 ബില്യൺ ഡോളറുമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 12:29 PM IST
  • 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി
  • പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി
 Gautam Adani: ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി; ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 104.2 ബില്യൺ ഡോളറും, മുകേഷ് അംബാനിയുടേത് 90 ബില്യൺ ഡോളറുമാണ്. തന്റെ സമ്പത്തിൽ നിന്നും 20 ബില്യൺ ഡോളർ ബിൽഗേറ്റ്സ് ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷിന് നൽകിയിരുന്നു. ഇതോടെയാണ് ഗൗതം അദാനി ബിൽഗേറ്റ്സിനെ മറികടന്നത്. 

ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരാണ് ഗൗതം അദാനിക്ക് മുന്നിലുള്ളത്.പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയ ആളാണ് ഗൌതം അദാനി. അദ്ദേഹത്തിന്റെ ആസ്തി വർദ്ധനയുടെ തോത് ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയും ആയിരുന്നു. ഗുജറാത്തിൽ നിന്നുള്ള ജൈന കുടുംബത്തിലായിരുന്നു അദാനിയുടെ ജനനം. 1985 ൽ തുടങ്ങിയ അദാനി എക്സ്പോർട്സിൽ നിന്നായിരുന്നു തുടക്കം. ഇന്ന് ശതകോടികളുടെ ആസ്തിമൂല്യമുള്ള അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൌതം അദാനി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് മുകേഷ് അംബാനിയെ മറികടന്ന് ഗൌതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News