തിരുവനന്തപുരം: വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. 400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ വില സർവ്വകാല റെക്കോർഡിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്ന് 56,800 രൂപയാണ് ഒരു പവന് വില. ഒരു ​ഗ്രാമിന് 50 രൂപ വർധിച്ച് 7,100 രൂപയാണ് വിപണിവില. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും പുതിയ ഉയരം തൊട്ടിരിക്കുകയാണ്. ഇന്നലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56,400 രൂപയായിരുന്നു വില.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16 നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീട് സ്വർണ്ണവില ഇടിഞ്ഞതോടെ സ്വർണവില 55000 താഴെയെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും സ്വർണവില 56000 കടന്നു. ഈയിടയ്ക്ക് സെപ്റ്റംബർ 27 നായിരുന്നു ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്. 


വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.