Drug Seizures: തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങൾ മയക്കുമരുന്നിന്റെ പിടിയിൽ? ലഹരിമരുന്ന് കേസുകളിൽ ഗണ്യമായ വർധനയെന്ന് പൊലീസ് റിപ്പോർട്ട്

Drug Seizures: കഴിഞ്ഞ 10 വർഷത്തിനിടെ ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും അറസ്റ്റിലായത് 8400 പേരാണ്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2025, 04:44 PM IST
  • തിരുവനന്തപുരം ഗ്രാമപ്രദേശങ്ങളിലെ ലഹരിമരുന്ന് കേസുകളിൽ ഗണ്യമായ വർധനവ്
  • ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 12 കേസുകൾ രജിസ്റ്റർ ചെയ്തു
  • കഴിഞ്ഞ 10 വർഷത്തിനിടെ ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും അറസ്റ്റിലായത് 8400 പേരാണ്
Drug Seizures: തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങൾ മയക്കുമരുന്നിന്റെ പിടിയിൽ? ലഹരിമരുന്ന് കേസുകളിൽ ഗണ്യമായ വർധനയെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ലഹരിമരുന്ന് വേട്ടയിൽ ഗണ്യമായ വർധനയെന്ന് പൊലീസ് റിപ്പോർട്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ആണ് റിപ്പോർട്ട് തയാറാക്കി ഡിജിപിക്ക് സമർപ്പിച്ചത്. 

2024ൽ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് 12  കേസുകൾ രജിസ്റ്റർ ചെയ്തു. 2023ൽ ഇത്തരത്തിൽ നാല് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎം മൂന്ന് തവണയും കഞ്ചാവ് ഒമ്പത് തവണയും പിടികൂടി. 

പൊലീസ് രേഖകൾ പ്രകാരം 320 ​ഗ്രാം എംഡിഎം ആണ് കഴിഞ്ഞവർഷം പിടിച്ചെടുത്തത്. 18.75 ഗ്രാം മെത്താംഫെറ്റാമൈനും 268 കിലോഗ്രാം കഞ്ചാവും ഇക്കാലയളവിൽ പിടികൂടി.

Read Also: നിമിഷ പ്രിയയുടെ മോചനം; മാനുഷിക പരിഗണനയിൽ ഇടപെടാൻ തയാറെന്ന് ഇറാൻ

തിരുവനന്തപുരം ഗ്രാമ മേഖലയിലെ സ്ത്രീകൾക്കിടയിൽ നടത്തിയ സർവേയിൽ നിന്ന് യുവാക്കളുടെ ലഹരി ഉപയോഗവും, യുവാക്കൾ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിന്റെ അക്രമവും കുടുംബങ്ങളിലെ പ്രധാന ആശങ്കയാണെന്ന് വ്യക്തമാകുന്നു. 

പൊലീസിന്റെ റൂറൽ ജില്ലയിലെ കണക്കിൽ മാത്രം കഴിഞ്ഞ 10 വർഷത്തിനിടെ ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും അറസ്റ്റിലായത് 8400 പേരാണ്. സ്ത്രീകൾ ഉൾപ്പെടുന്ന കേസും വ‍ർധിച്ചു. 17-20 വയസ്സ് വരെയുള്ളവർ ലഹരി വിൽപനയിലും കടത്തിലും കൂടുതലായി ഏർപ്പെടുന്നുവെന്നും റിപ്പോ‍ർട്ട്.

സംസ്ഥാനത്തെ ലഹരിമരുന്ന് വേട്ടയിൽ തിരുവനന്തപുരം റൂറൽ ജില്ല നാലാം സ്ഥാനത്താണ്. പാലക്കാട്, തൃശൂർ റൂറൽ, കോഴിക്കോട് ജില്ലകളാണ് തിരുവനന്തപുരം റൂറലിനെക്കാൾ മുന്നിൽ. 2024ൽ ആകെ 1736 എൻ.ഡി.പി.എസ് കേസാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 

സ്കൂൾ കുട്ടികളിൽ നടത്തിയ ബോധവൽക്കരണവും അതിലൂടെ വിദ്യാർഥികളിൽ നിന്നും ലഭിച്ച വിവരവും കുടുതൽ കേസുകൾ പിടികൂടാൻ സഹായിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പൊലീസിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ രൂപം കൊണ്ട ഡാൻസാഫ്, കാൻസാഫ് തുടങ്ങിയ പ്രത്യേക ഓപ്പറേഷൻ ടീമുകളാണ് ഇപ്പോൾ ലഹരിമരുന്ന് വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ലഹരിമരുന്നു വേട്ട ശക്തമാക്കാൻ ഇതിലൂടെ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News