Gold Price: സ്വർണം പവന് 40000, 10 മാസത്തെ ഉയർന്ന വില
Gold Price Hike Today: ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന പ്രഖ്യാപനത്തിൻറെ ഭാഗമായി ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചത്.
തിരുവനന്തപുരം: കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണ്ണം. ബുധനാഴ്ച പവന് 400 രൂപ കൂടിയതോടെ ഒരു പവന് ഇപ്പോൾ 40,240 രൂപയായി. ഒരു ഗ്രാമിന് ഇങ്ങിനെ വരുമ്പോൾ 50 രൂപ കൂടി 5,030 രൂപയുമായിട്ടുണ്ട്. മാർച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ ഉയര്‍ന്ന വിലയായ 40,560 രൂപ രേഖപ്പെടുത്തിയത്.
ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിൻറെ ഭാഗമായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 54,848 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5488 രൂപയും പവന് 43,904 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 5433 രൂപയും പവന് 43,904 രൂപയുമായിരുന്നു. അതേസമയം സ്വർണ വിപണിയിലെ ചാഞ്ചാട്ടം വിവാഹ മാർക്കറ്റിലും വലിയ തോതിൽ ആശങ്കയുണ്ടാക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...