Gold Rate Today: സ്വർണവിലയിൽ വീണ്ടും ഇടിവ്; ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
Silver Price Today: വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 70 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വിപണി വില.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവില അഞ്ച് തവണ കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 41,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞ് ഇന്നത്തെ വിപണി വില 5150 രൂപയായി. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 20 രൂപ കുറഞ്ഞു. 4260 രൂപയാണ് ഇന്നത്തെ വിപണി വില.
Also Read: ഉത്സവത്തിനിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞു; ഒന്നാം പാപ്പാന് ഗുരുതര പരുക്ക്
അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത്. ഒരു രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിക്ക് 70 രൂപയാണ് വിപണി വില. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഫെബ്രുവരി 1 മുതൽ സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ
ഫെബ്രുവരി 1 - ഒരു പവന് 400 രൂപ കൂടി. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ
ഫെബ്രുവരി 3 - ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ
ഫെബ്രുവരി 4 - ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 6 - ഒരു പവന് 200 രൂപ കൂടി. വിപണി വില 42,120 രൂപ
ഫെബ്രുവരി 7 - ഒരു പവന് 80 രൂപ കൂടി. വിപണി വില 42,200 രൂപ
ഫെബ്രുവരി 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 42,200 രൂപ
ഫെബ്രുവരി 9 - ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ
ഫെബ്രുവരി 10 - ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 11 - ഒരു പവന് 160 രൂപ കൂടി. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 42,080 രൂപ
ഫെബ്രുവരി 13 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 15 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 41,920 രൂപ
ഫെബ്രുവരി 16 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 17 - ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 18 - ഒരു പവന് 320 രൂപ കൂടി. വിപണി വില 41,760 രൂപ
ഫെബ്രുവരി 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 20 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ
ഫെബ്രുവരി 21 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 22 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 - ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 24 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ
ഫെബ്രുവരി 25- ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 41,200 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...