Gold Price Update : സ്വർണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി
Kerala Gold Price Update : നവംബർ 30 ന് സ്വർണവില ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് വർധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധിച്ചു. ഇന്ന്, നവംബർ 30 ന് സ്വർണവില ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ്. നിരവധി ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണ വില ഇന്നലെ ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച സംസ്ഥാനത്തെ സ്വർണവില ഗ്രാമിന് 4,845 രൂപയും പവന് 38,760 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്ന് പൂർവസ്ഥിതിയിൽ എത്തുകയായിരുന്നു.
നവംബർ മാസത്തിൽ സംസ്ഥാനത്ത് നിരവധി തവണ സ്വർണ വില വർധിക്കുകയും കുറയുകയും ചെയ്തിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 4 നായിരുന്നു. നവംബർ നാലിന് സംസ്ഥാനത്ത് സ്വർണവില പവന് 36,880 രൂപയായിരുന്നു. ഈ മാസം ഏറ്റവും കൂടുതൽ സ്വർണ്ണവില രേഖപ്പെടുത്തിയത് നവംബർ 17, 18 തീയതികളിലായിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ്ണവില. പിന്നീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി വരികെയായിരുന്നു.
ALSO READ: Kerala Gold Rate Today: സ്വർണ വിലയിൽ വീണ്ടും ഇടിവ്, വെള്ളിക്കും വില കുറഞ്ഞു
നവംബർ 24 മുതൽ 5 ദിവസങ്ങൾ സ്വർണ്ണ വില മാറ്റമില്ലാതെ തുടർന്ന് വരികെയായിരുന്നു. തുടർന്നാണ് നവംബർ 29 ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കുറഞ്ഞത്. അതേസമയം സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഫെഡ് റിസർവ് ഡിസംബറിൽ പലിശ നിരക്ക് വർധനയുടെ തോത് കുറയ്ക്കുമെന്ന് സൂചന സ്വർണ വില വര്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയുണ്ടായില്ലെങ്കിൽ സ്വർണ്ണവില വീണ്ടും കുറയാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...