Gold Price Today: ജൂണ്‍ മാസത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, സ്വര്‍ണ നിക്ഷേപത്തിന് പറ്റിയ സമയം?
2020ല്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഉണ്ടായത്. എന്നാല്‍, 2021ലെ ബജറ്റിന് ശേഷം സ്വര്‍ണവില കുറയുകയുണ്ടായി. ബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങളായിരുന്നു വിലയിടിവിന് കാരണം.
Kochi: 2020ല്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഉണ്ടായത്. എന്നാല്‍, 2021ലെ ബജറ്റിന് ശേഷം സ്വര്‍ണവില കുറയുകയുണ്ടായി. ബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങളായിരുന്നു വിലയിടിവിന് കാരണം.
അതേസമയം, ജൂണില്‍ സ്വര്‍ണവിലയില്‍ (Gold Rate) വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 10 ഗ്രാമിന് 2,670 രൂപയാണ് കുറഞ്ഞത്.
നിലവിൽ ഗോൾഡ് 10 ഗ്രാമിന് 46,900 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍, ഈ ആഴ്ച ആദ്യം 47,000 രൂപയ്ക്ക് മുകളിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. ചൊവ്വാഴ്ച മുതൽ മഞ്ഞ ലോഹത്തിന് വില കുറയുന്നതായാണ്കാണുന്നത്.
Also Read: Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ചത്. സ്വർണവില 10 ഗ്രാമിന് 56,191 രൂപയിലെത്തിയിരുന്നു. ആ വിലയുമായി താരതമ്യ പ്പെടുത്തുമ്പോള്‍ 9,300 രൂപയോളം കുറവാണ് ഇപ്പോള്‍ വിപണിയില്‍ സ്വര്‍ണവില.
കോവഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപത്തിന് പറ്റിയ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരിക്കുമെന്നും സ്വര്‍ണം വാങ്ങിക്കുവാനുള്ള അവസരമായി നിക്ഷേപകര്‍ ഈ സമയത്തെ വിനിയോഗിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.. അതായത് സ്വര്‍ണവില വീണ്ടുമൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ് എന്ന് ചുരുക്കം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA