Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ വതരണത്തിന് പിന്നാലെ  സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 08:04 PM IST
  • ബജറ്റില്‍ കസ്റ്റംസ് തീരുവ (Custom Duty) കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
  • ബജറ്റിന് മുന്‍പ് 160 രൂപ ഉയര്‍ന്നശേഷം വിലയില്‍ മണിക്കൂറുകള്‍ക്കകം ഇടിവ് നേരിടുകയായിരുന്നു.
  • ബജറ്റില്‍ സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ 12.5% ല്‍ നിന്ന 7.50%മായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്.
Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Kochi: 2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ വതരണത്തിന് പിന്നാലെ  സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 

ബജറ്റില്‍ കസ്റ്റംസ് തീരുവ  (Custom Duty) കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയും കുറഞ്ഞിരിയ്ക്കുന്നത്.  പവന്  400 രൂപയാണ് ഇന്ന് കുറഞ്ഞത്‌.  

ബജറ്റിന് മുന്‍പ് പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില  (Gold rate) കുറഞ്ഞു തുടങ്ങിയത്.  ഇതോടെ സംസ്ഥാനത്ത്  ഒരു പവന്‍ സ്വര്‍ണത്തിന്‍റെ  വില (Gold Price) 36,400 രൂപയായിരിക്കുകയാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബജറ്റിന് മുന്‍പ് 160 രൂപ ഉയര്‍ന്ന ശേഷം വിലയില്‍ മണിക്കൂറുകള്‍ക്കകം  ഇടിവ് നേരിടുകയായിരുന്നു.  ബജറ്റില്‍ സ്വര്‍ണത്തിന്‍റെ  കസ്റ്റംസ് തീരുവ 12.5% ല്‍ നിന്ന 7.50%മായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്. 

കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.  രാജ്യത്ത് അടുത്ത കാലത്തായി സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചു വരുന്ന   സാഹചര്യം കൂടി പകണക്കിലെടുത്താണ്  സര്‍ക്കാര്‍ നീക്കം. 

Also read: Budget 2021: സ്വർണത്തിന്റെയും വെള്ളിയുടേയും customs duty കുറച്ചു

നിലവില്‍ 12.5% ഇറക്കുമതി ചുങ്കത്തിന് പുറമേ 3% GSTയുമാണ്‌  ഈടാക്കിവരുന്നത്. നിലവില്‍ ഒരു കിലോ സ്വര്‍ണ്ണക്കട്ടിയ്ക്ക് 50 ലക്ഷത്തിന്  മുകളിലാണ് വില. സ്വര്‍ണ്ണത്തിന്‍റെ  ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

അടുത്ത കാലത്ത് രാജ്യത്ത് വ്യാപകമായി സ്വര്‍ണക്കടത്ത് നടന്നതായി രാജ്യത്തുടനീളമുള്ള കസ്റ്റംസ് വകുപ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Trending News