Gold Rate Today : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ജൂൺ മൂന്ന് ശനിയാഴ്ച ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. പവന് 560 രൂപയും ഇടിഞ്ഞു. ജൂൺ മാസം ആരംഭിച്ച് മൂന്നാം ദിനത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വില ഇടിവോടെ സ്വർണവ്യാപാരം ആരംഭിച്ച ജൂൺ മാസത്തിൽ രണ്ടാം ദിനത്തിൽ വില വർധിക്കുകയും ചെയ്തു. ഇന്നലെ ജൂൺ രണ്ട് വെള്ളിയാഴ്ച 30 രൂപയാണ് ഗ്രാമിന് വർധിച്ചത്. പവന് 240 രൂപയു. 5,600 രൂപ ഗ്രാമിനും 44,800 രൂപ പവനും എന്ന നിരക്കിലായിരുന്നു ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ഇന്നലെത്തേത്.


ALSO READ : Gold Price Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 640 രൂപ കുറഞ്ഞു; അറിയാം ഇന്നത്തെ വിപണി വില


ഗ്രാമിന് 15 രൂപ കുറഞ്ഞാണ് ജൂൺ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. പവന് 120 രൂപയും ഒന്നാം തീയതി കുറഞ്ഞിരുന്നു. ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയും എന്ന നിരക്കിലാണ് ഒന്നാം തീയതി സ്വർണവ്യാപാരം നടന്നത്. ഇന്ന് മൂന്നാം തീയതി ആ സ്വർണനിരക്ക് 44,240 രൂപയിലേക്ക് താഴ്ന്നു. ജൂൺ മാസത്തിൽ സ്വർണവില ഇനിയും കുറയുമോ അത് ആദ്യ മൂന്ന് നാളുകളിലെ പോലെ ചാഞ്ചാട്ടമായിരിക്കുമോ എന്ന കണക്ക് കൂട്ടലിലാണ് ഉപയോക്താക്കൾ.


സ്വർണ വില പവൻ നിരക്കിൽ (ഗുഡ്റിട്ടേൺസിന്റെ കണക്ക് പ്രകാരം)


ജൂൺ ഒന്ന്-  55,700


ജൂൺ രണ്ട് - 56,000


ജൂൺ മൂന്ന് - 55,300


സ്വർണത്തിന് പുറമെ വെള്ളിക്കും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് .80 പൈസയാണ് കുറഞ്ഞത്. പവന് 6.40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 77.80 രൂപയാണ് വില. 622.40 രൂപയാണ് ഒരു പവൻ വെള്ളിയുടെ വില. തുടരെ മൂന്ന് ദിവസങ്ങളുടെ വില വർധനവിന് പിന്നാലെയാണ് ഇന്ന് വെള്ളിക്ക് വില കുറഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.