കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു.  ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!


ഗ്രാമിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ സ്വർണവില ഗ്രാമിന് 6470 രൂപ ആയിട്ടുണ്ട്.  കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്കു മുന്നേറിയ സ്വർണ്ണ  വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ കാറ്റു തുറന്നുവിട്ടപോലെ താഴുകയായിരുന്നു.  തുടർന്ന് ജൂലൈ 31 മുതൽ ഇന്നലെവരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു. ഇന്നലെ ഒരു പവന് 240 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായിട്ട് സ്വർണത്തിൽ 1280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല.  


Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!


ജൂലൈ 31 ന് ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്ന് 51,200 രൂപയും തുടർന്ന് ആഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ആഗസ്റ്റ്  2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയിൽ എത്തിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.