മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശത്തേക്ക് എത്തിയത്.
#WATCH | Actor and Honorary Lieutenant Colonel Mohanlal visited landslide-affected Punchiri Mattam village in Wayanad#Kerala pic.twitter.com/ckp2uAhyaE
— ANI (@ANI) August 3, 2024
Also Read: ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുന്നു; കാണാമറയത്ത് ഇനിയും ഇരുന്നൂറിലേറെപ്പേർ
ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്. നേരത്തെ മോഹൻലാൽ 25 ലഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വൈകാരിക കുറിപ്പ് നേരത്തെ പങ്കുവെച്ചിരുന്നു.
Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!
2018ലെ പ്രളയകാലത്തും നടൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ദുരിതബാധിതർക്ക് ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി 20 ലക്ഷം നേരത്തെ നൽകിയിരുന്നു. കൂടാതെ ടൊവീനോ തോമസ്, ഫഹദ് – നസ്രിയ, ദുൽഖർ, ആസിഫ് അലി, മഞ്ജു വാര്യർ, നവ്യാ നായർ, നയൻതാര-വിഘ്നേഷ്, ജ്യോതിക-സൂര്യ-കാർത്തി തുടങ്ങിയവരെല്ലാം സംഭാവന നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.