കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് വില 41440 രൂപയായി. ഗ്രാമിന് കുറഞ്ഞത് 20 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിൻറെ ഇന്നത്തെ വിൽപ്പന വില 5180 രൂപയാണ്. പവന് 42200 എന്ന നിലയിലാണ് സ്വർണ്ണ വില ഫ്രെബ്രുവരിയിൽ ആരംഭിച്ചത്. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിൻറെ വില ഗ്രാമിന് 5200 ഉം, പവന് 41600 രൂപയുമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ 2022 അവസാനം ഡിസംബറിൽ  22 കാരറ്റ് സ്വർണ്ണത്തിന് 48,750 രൂപയാണ് എന്നാൽ അതേ മാസം അവസാനം വില 50,600 ലേക്ക് എത്തി.2023 തുടക്കം മുതല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്. 


അതേസമയം, ഫെബ്രുവരിയിലും അതേ നില തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 41,920 രൂപയായിരുന്നു. ഫെബ്രുവരി 4, 5 തിയതികളില്‍ ആയിരുന്നു ഇത് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ നിരക്ക്  ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 42,880 രൂപയാണ്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.