Gold Rate Today : സ്വർണവില ഇന്ന് കൂടി; വില വർധന അഞ്ച് ദിവസത്തെ ഇടിവിന് ശേഷം
Gold Rate Kerala Today : തുടർച്ചയായി അഞ്ച് ദിവസം സ്വർണവില കുറഞ്ഞതിന് ശേഷമാണ് സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത്.
Gold Rate Today June 22 : അഞ്ച് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവില വീണ്ടും വർധിച്ചു. ജൂൺ 19 മുതൽ തുടർച്ചയായി അഞ്ചാം ദിവസമാണ് സ്വർണവില ഇടഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്ന് ജൂൺ 24 ശനിയാഴ്ച ഗ്രാമിന് 15 രൂപയാണ് കുടിയത്. പവൻ ഇന്ന് 120 രൂപയും വർധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,425 രൂപയാണ്. ഒരു പവന് 43,400 രൂപയും.
ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.
തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു.
ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് 15-ാം തീയതിയായിരുന്നു. 43,760 രൂപയ്ക്കായിരുന്നു 15-ാം തീയതി സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസത്തിൽ ആദ്യമായിട്ടാണ് സ്വർണവില പവന് 44,000ത്തിന് താഴേക്കെത്തിയത്. ശേഷം ജൂൺ 16ന് പവന് 320 രൂപ വർധിച്ചു. തുടർന്ന് രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെയാണ് സംസ്ഥാനത്ത് വ്യപാരം നടന്നത്. പിന്നാലെയാണ് നേരിയ ആശ്വാസമായി ജൂൺ 19ന് പവന് 24 രൂപ കുറഞ്ഞു. പിന്നാലെ തുടർച്ചയായി നാല് ദിവസം കൂടി സ്വർണവില കുറഞ്ഞ് പവന് 43,280 രൂപയിലേക്കെത്തി. ശേഷം ഇന്ന് ശനിയാഴ്ച പവന് 120 രൂപ വർധിക്കുകയായിരുന്നു.
ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂൺ ഒന്ന്- 44,560
ജൂൺ രണ്ട് - 44,800
ജൂൺ മൂന്ന് - 44,240
ജൂൺ നാല് - 44,240
ജൂൺ അഞ്ച് - 44,240
ജൂൺ ആറ് - 44.480
ജൂൺ ഏഴ് - 44,480
ജൂൺ എട്ട് - 44,160
ജൂൺ ഒമ്പത് - 44,480
ജൂൺ പത്ത് - 44,400
ജൂൺ 11 - 44,400
ജൂൺ 12 - 44,320
ജൂൺ 13 - 44,320
ജൂൺ 14 - 44,040
ജൂൺ 15 - 43,760
ജൂൺ 16 - 44,080
ജൂൺ 17 - 44,080
ജൂൺ 18- 44,080
ജൂൺ 19 - 44,056
ജൂൺ 20 - 44,000
ജൂൺ 21 - 43,760
ജൂൺ 22 - 43,600
ജൂൺ 23 - 43,280
ജൂൺ 24 - 43,400
ഇന്നത്തെ വെള്ളി വില
അതേസമയം വെള്ളിയുടെ വിലയും ഇന്ന് വർധിച്ചു. തുടർച്ചയായി നാല് ദിവസം വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില വർധനവുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 50 പൈസയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ വെള്ളിക്ക് 4 രൂപ കൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...