Gold Price Today : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ജൂൺ 29ന് വീണ്ടും സ്വർണത്തിന് വില ഇടിയുകയായിരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും ഇടിഞ്ഞു. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,385 രൂപയാണ്. പവന് 43,080 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 40 പൈസയാണ് ഇന്ന് കുറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.


ALSO READ : Gold Rate Today: സ്വർണവില രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 240 രൂപ


തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു.


ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് 15-ാം തീയതിയായിരുന്നു. 43,760 രൂപയ്ക്കായിരുന്നു 15-ാം തീയതി സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസത്തിൽ ആദ്യമായിട്ടാണ് സ്വർണവില പവന് 44,000ത്തിന് താഴേക്കെത്തിയത്. ശേഷം ജൂൺ 16ന് പവന് 320 രൂപ വർധിച്ചു. തുടർന്ന് രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെയാണ് സംസ്ഥാനത്ത് വ്യപാരം നടന്നത്. പിന്നാലെയാണ് നേരിയ ആശ്വാസമായി ജൂൺ 19ന് പവന് 24 രൂപ കുറഞ്ഞു. പിന്നാലെ തുടർച്ചയായി നാല് ദിവസം കൂടി സ്വർണവില കുറഞ്ഞ് പവന് 43,280 രൂപയിലേക്കെത്തി. ശേഷം ശനിയാഴ്ച പവന് 120 രൂപ വർധിച്ചു. പിന്നാലെ തിങ്കളാഴ്ച പവന് 80 രൂപയും കൂടി. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണത്തിന് പവന് 240, 160 രൂപകളായി യഥാക്രമം കുറയുകയായിരുന്നു.


ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജൂൺ ഒന്ന്-  44,560


ജൂൺ രണ്ട് - 44,800


ജൂൺ മൂന്ന് - 44,240


ജൂൺ നാല് - 44,240


ജൂൺ അഞ്ച് - 44,240


ജൂൺ ആറ് - 44.480


ജൂൺ ഏഴ് - 44,480


ജൂൺ എട്ട് - 44,160


ജൂൺ ഒമ്പത് - 44,480


ജൂൺ പത്ത് - 44,400


ജൂൺ 11 - 44,400


ജൂൺ 12 - 44,320


ജൂൺ 13 - 44,320


ജൂൺ 14 - 44,040


ജൂൺ 15 - 43,760


ജൂൺ 16 - 44,080


ജൂൺ 17 - 44,080


ജൂൺ 18- 44,080


ജൂൺ 19 - 44,056


ജൂൺ 20 - 44,000


ജൂൺ 21 - 43,760


ജൂൺ 22 - 43,600


ജൂൺ 23 - 43,280


ജൂൺ 24 - 43,400


ജൂൺ 25 -43,400


ജൂൺ 26 - 43,480


ജൂൺ 27 - 43,480


ജൂൺ 28 - 43,240


ജൂൺ 29 - 43,080



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.