Gold Rate Today: സ്വർണവില രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 240 രൂപ

Gold Rate in Kerala today: ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 240 രൂപ കുറഞ്ഞ് വിപണി വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,240 രൂപയിലേക്കെത്തി.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 12:09 PM IST
  • ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില.
  • 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
  • ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയായി കുറഞ്ഞു.
Gold Rate Today: സ്വർണവില രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 240 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയായി കുറഞ്ഞു. അതേസമയം ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപ വില കുറഞ്ഞ് വിപണി വില 5405 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4483 രൂപയായി. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 103 രൂപയാണ്.

Also Read: Sthree Shakthi: അച്ഛന്റെ പക്കൽ നിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റിൽ മകൾക്ക് ഒന്നാം സമ്മാനം

ജൂൺ മാസത്തിലെ സ്വർണവില ഇങ്ങനെ:

ജൂൺ 1 - പവന് 120 രൂപ കുറഞ്ഞ് വിപണി വില 44,560 രൂപയായി

ജൂൺ 2 -ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ

ജൂൺ 3 - പവന് 560 രൂപ കുറഞ്ഞ് 44,240 രൂപയിലേക്കെത്തി

ജൂൺ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 6 - ഒരു പവന് 240 രൂപ ഉയർന്ന് 44,480 രൂപയായി.

ജൂൺ 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  

ജൂൺ 8 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 44,160 രൂപ

ജൂൺ 9 - പവന് ഉയർന്നത് 320 രൂപ. വിപണി വില 44,480 രൂപ

ജൂൺ 10 - ഒരു പവന് 80 രൂപ കുറഞ്ഞ് 44,400 രൂപയായി

ജൂൺ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 12 - പവന് 80 രൂപ കുറഞ്ഞ് 44,320 രൂപയായി

ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 14 - പവന് 280 രൂപ കുറഞ്ഞ് 44,040 രൂപയായി

ജൂൺ 15 - പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയായി

ജൂൺ 16 - പവന് 320 രൂപ കൂടി 44,080 രൂപയായി

ജൂൺ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 20 - പവന് 80 രൂപ കുറഞ്ഞ് 44,000 രൂപയായി

ജൂൺ 21 - പവന് 320 രൂപ കുറഞ്ഞ് 43,760 രൂപയായി

ജൂൺ 22 - പവന് 160 രൂപ കുറഞ്ഞ് വിപണി വില 43,600 രൂപയായി

ജൂൺ 23 - പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയായി

ജൂൺ 24 - പവന് 120 രൂപ ഉയർന്ന് വിപണി വില 43,400 രൂപയായി

ജൂൺ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 26 - പവന് 80 രൂപ ഉയർന്ന് വിപണി വില 43,480 രൂപയായി

ജൂൺ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ജൂൺ 28 - പവന് 120 രൂപ ഉയർന്ന് 43,240 രൂപയായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News