Gold Price Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 640 രൂപ കുറഞ്ഞു; അറിയാം ഇന്നത്തെ വിപണി വില
Gold Rate Today: ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞ് ഇന്ന് 5500 രൂപയിലേക്കെത്തി. സർവകാല റെക്കോർഡിലായിരുന്നു കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയങ്ങളാണ് കേരളത്തിൽ സ്വർണത്തിന് വില കുറയാൻ കാരണം. ഒരു പവന് 640 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 640 രൂപ കുറഞ്ഞതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43,360 രൂപയായി. അതേസമയം ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. പവന് 44000 രൂപയായിരുന്നു ഇന്നലെ.
സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ യുബിഎസ് തയാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞു. അമേരിക്കയിലെ ബാങ്കുകളായ സിലിക്കൺ വാലിയും സിഗ്നേച്ചർ ബാങ്കുകൾ സാമ്പത്തികമായി തകർന്നതിന് പുറകെ ക്രെഡിറ്റ് സ്വിസ്സ് ബാങ്കിൽ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ സ്വർണത്തിൽ നിക്ഷേപം കൂടിവരികയും ഇത് സ്വർണവില ഉയർത്തുകയും ചെയ്തു.
Also Read: Bank Holidays April 2023: ഏപ്രിൽ മാസം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഏതൊക്കെയെന്ന് അറിയാൻ
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 80 രൂപ കുറഞ്ഞ് 5500 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 50 രൂപയാണ് കുറഞ്ഞത്. 4520 രൂപയാണ് വിപണി വില.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 - പവന് 120 രൂപ കൂടി 41,280 രൂപയായി
മാർച്ച് 02 - പവന് 120 രൂപ കൂടി വിപണി വില 41,400 രൂപയായി
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 04 - പവന് 80 രൂപ കൂടി 41,480 രൂപയായി.
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 07 - പവന് 160 രൂപ കുറഞ്ഞ് വിപണി വില 41,320 രൂപയിലേക്കെത്തി.
മാർച്ച് 08 - പവന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 - പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി
മാർച്ച് 10 - പവന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 - പവന് 600 രൂപ കുറഞ്ഞ് വിപണി വില 41,720 രൂപയായി
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 13 - പവന് 240 രൂപ കൂടി. വിപണി വില 41,960 രൂപ
മാർച്ച് 14 - പവന് 560 രൂപ കൂടി. വിപണി വില 42,520 രൂപ
മാർച്ച് 15 - പവന് 80 രൂപ കുറഞ്ഞ് 42,440 രൂപയായി
മാർച്ച് 16 - പവന് 400 രൂപ ഉയർന്ന് വിപണി വില 42,840 രൂപയായി
മാർച്ച് 17 - പവന് 200 രൂപ ഉയർന്ന് 43,040 രൂപയായി
മാർച്ച് 18 - പവന് 1200 രൂപ ഉയർന്നു. വിപണി വില 44,240 രൂപയിലേക്കെത്തി
മാർച്ച് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 20 - പവന് 200 രൂപ കുറഞ്ഞ് 43,840 രൂപയായി
മാർച്ച് 21 - പവന് 160 രൂപ ഉയർന്ന് 44,000 രൂപയായി
മാർച്ച് 22 - പവന് 640 രൂപ കുറഞ്ഞു. വിപണി വില 43360 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...