Bank Holidays April 2023: ഏപ്രിൽ മാസം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഏതൊക്കെയെന്ന് അറിയാൻ

Bank Holidays April: അവധി ദിവസങ്ങൾ ഉണ്ടെങ്കിലും ബാങ്കുകളുടെ മറ്റ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിനാൽ ഇടപാടുകൾ യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല, ഏതൊക്കെ തീയ്യതിയിലാണ് അവധികൾ എന്ന് പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 08:41 AM IST
  • തടസ്സങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാൻ 2023 ഏപ്രിലിലെ ബാങ്ക് അവധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്
  • ഓൺലൈൻ സൗകര്യങ്ങളും എടിഎമ്മുകളും പ്രവർത്തനക്ഷമമായി തുടരും
  • ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ മാസവും ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കാറുണ്ട്
Bank Holidays April 2023: ഏപ്രിൽ മാസം 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഏതൊക്കെയെന്ന് അറിയാൻ

2023-24 സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ ഏപ്രിൽ മാസം വളരെ പ്രധാനമാണ്. ഈ മാസം നിരവധി ബാങ്കുകൾ അവധിയിലായിരിക്കും. ഏതെങ്കിലും നിർണായക ഇടപാടുകൾ ഏപ്രിലിൽ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം.ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ മാസവും ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കാറുണ്ട്.ഉത്സവങ്ങൾ, ജന്മദിനങ്ങൾ, വാരാന്ത്യങ്ങൾ എന്നിവ ഉൾപ്പെടെ ഏപ്രിലിൽ ആകെ 15 ബാങ്ക് അവധികളുണ്ട്. മഹാവീർ ജയന്തി, ദുഃഖവെള്ളി, അംബേദ്കർ ജയന്തി, വിഷു തുടങ്ങിയ ചടങ്ങുകൾ പ്രമാണിച്ച ബാങ്കുകൾ അടച്ചിടും.ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക ചുവടെ

2023 ഏപ്രിൽ മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് ഇപ്രകാരമാണ്

1. ഏപ്രിൽ 1, 2023 - വാർഷിക ക്ലോസിങ്ങ് കാരണം ഐസ്വാൾ, ഷില്ലോങ്, ഷിംല, ചണ്ഡീഗഢ് എന്നിവയൊഴികെ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിരിക്കും.

2. ഏപ്രിൽ 2, 2023 - ഞായറാഴ്ച രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്.

3. ഏപ്രിൽ 4, 2023 - മഹാവീർ ജയന്തി പ്രമാണിച്ച് വിവിധ നഗരങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

4. ഏപ്രിൽ 5, 2023 - ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനമായതിനാൽ ഹൈദരാബാദിൽ ബാങ്കുകൾ അടച്ചിടും.

5. ഏപ്രിൽ 7, 2023 - ദുഃഖവെള്ളി അഗർത്തല, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, ഷിംല, ശ്രീനഗർ എന്നിവയൊഴികെ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.

6. ഏപ്രിൽ 8, 2023 - രണ്ടാം ശനിയാഴ്ച രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.

7. ഏപ്രിൽ 9, 2023 - ഞായറാഴ്ച രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്.

8. ഏപ്രിൽ 14, 2023 - ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി പ്രമാണിച്ച്  ഐസ്വാൾ, ഭോപ്പാൽ, ന്യൂഡൽഹി, റായ്പൂർ, ഷില്ലോങ്, ഷിംല എന്നിവയൊഴികെ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.

9. ഏപ്രിൽ 15, 2023 - വിഷു, ബൊഹാഗ് ബിഹു, ഹിമാചൽ ദിനം, ബംഗാളി പുതുവത്സരം എന്നിവ കാരണം അഗർത്തല, ഗുവാഹത്തി, കൊച്ചി, കൊൽക്കത്ത, ഷിംല, കേരളം  എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

10. ഏപ്രിൽ 16, 2023 - ഞായറാഴ്ച രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്.

11. ഏപ്രിൽ 18, 2023 - ഷബ്-ഇ-ഖദർ ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടച്ചിടും.

12. ഏപ്രിൽ 21, 2023 - ഈദുൽ ഫിത്തർ പ്രമാണിച്ച് അഗർത്തല, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

13. ഏപ്രിൽ 22, 2023 - ഈദും നാലാമത്തെ ശനിയാഴ്ചയും കാരണം ബാങ്കുകൾ പലയിടത്തും അടഞ്ഞുകിടക്കും.

14. ഏപ്രിൽ 23, 2023 - ഞായറാഴ്ച രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്.

15. ഏപ്രിൽ 30, 2023 - ഞായറാഴ്ച രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്

ബാങ്കിംഗ് ജോലികൾ കൈകാര്യം ചെയ്യുമ്പോൾ തടസ്സങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാൻ 2023 ഏപ്രിലിലെ ബാങ്ക് അവധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ ദിവസങ്ങളിൽ ഭൂരിഭാഗവും ബാങ്കുകൾ അടച്ചിട്ടിരിക്കുമെങ്കിലും, ഓൺലൈൻ സൗകര്യങ്ങളും എടിഎമ്മുകളും പ്രവർത്തനക്ഷമമായി തുടരും, പേയ്‌മെന്റുകൾ നടത്താൻ യുപിഐ ഉപയോഗിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News