Gold Rate Today: സ്വര്‍ണ വിലയില്‍ മാറ്റമില്ല, Sovereign Gold Bond വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കും
കഴിഞ്ഞ കുറെ ദിവസങ്ങളായി കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
Kochi: കഴിഞ്ഞ കുറെ ദിവസങ്ങളായി കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
സ്വര്‍ണം പവന് 35,360 രൂപയും ഗ്രാമിന് 4,420 രൂപയുമായി തുടരുകയാണ്. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. ഓണത്തിന് വിപണിയില്‍ കണ്ട ഉണര്‍വ് ഓണക്കാലം കഴിഞ്ഞതോടെ മങ്ങുകയായിരുന്നു.
രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ (Gold Price) വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
Also Read: Gold Rate on September 02 in Kerala: സ്വര്‍ണ വിലയില്‍ ഇടിവ്, ഇന്ന് കുറഞ്ഞത് പവന് 80 രൂപ
അതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ സ്വര്‍ണ ബോണ്ട് വില്‍പ്പനയുടെ (Sovereign Gold Bond) ആറാം ഘട്ടം ഇന്ന് അവസാനിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,732 രൂപ കണക്കാക്കിയാണ് ഇത്തവണത്തെ സ്വര്‍ണ ബോണ്ട് വില്‍പ്പന. കൂടാതെ, ഓണ്‍ലൈന്‍ വഴി സ്വര്‍ണ ബോണ്ടിന് പണമടയ്ക്കുന്നവര്‍ക്ക് 50 രൂപയുടെ അധിക ഇളവും കേന്ദ്രം നല്‍കുന്നുണ്ട്. അതായത് ഓണ്‍ലൈന്‍ വഴിയാണ് പണമിടപാടെങ്കില്‍ ഗ്രാമിന് 4,682 രൂപയായിരിക്കും നിരക്ക്.
Also Read: Sovereign Gold Bond Scheme 2021-22: സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ വീണ്ടും സുവർണ്ണാവസരം
ഭൗതിക സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി (RBI) സഹകരിച്ച് സ്വര്‍ണ ബോണ്ട് (Sovereign Gold Bond) പദ്ധതി അവതരിപ്പിച്ചത്. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്‍റെ കാലാവധി. കാലാവധി പൂര്‍ത്തിയായാല്‍ ബോണ്ട് പണമാക്കി മാറ്റാം അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ബോണ്ട് വില്‍ക്കാനും അവസരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...