എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ് ശംഖുപുഷ്പ ചായ
ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന്റെ ഇതളുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് ആരാധകരേറെയാണ്. മറ്റ് ചായകളിൽ നിന്ന് ശംഖുപുഷ്പ ചായയെ വേർതിരിച്ച് നിർത്തുന്നത് അവയുടെ ആരോഗ്യഗുണങ്ങൾ തന്നെയാണ്.
സ്ട്രെസ് അകറ്റാൻ ശംഖുപുഷ്പ ചായ ഫലപ്രദമാണ്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം നിയന്ത്രിക്കുകയും മനസിനെ ശാന്തമാക്കി ഉത്കണ്ഠ അകറ്റുകയും ചെയ്യുന്നു.
രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ശംഖുപുശ്പ ചായ സഹായിക്കും. വൈകുന്നേരങ്ങളിൽ ശംഖുപുഷ്പ ചായ കുടിക്കുന്നത് സുഖകരമായ ഉറക്കം നൽകുന്നു.
ഓർമക്കുറവ്, മറവി, ശ്രദ്ധയില്ലായ്മ എന്നിവയ്ക്ക് പരിഹാരമാണ് ശംഖുപുഷ്പ ചായ. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ശംഖു പുഷ്പ ചായ പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
ശംഖുപുഷ്പ ചായ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ഓക്സീകരണ സമ്മർദത്തിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു.
ശംഖുപുഷ്പ ചായ പതിവായി കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബ്ലോട്ടിങ്ങ് കുറച്ച് ദഹനം മെച്ചപ്പെടുത്താൻ ശംഖുപുഷ്പ ചായ സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉത്തമം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)