Gold Price Today November 6 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആശ്വാസ വാർത്ത. ഇന്ന് നവംബർ ആറിന് സംസ്ഥാനത്തെ സ്വർണ നിരക്കിൽ നേരിയ കുറവ്. ഉയർന്ന നിൽക്കുന്ന സ്വർണവിലയിൽ അൽപം ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ വില ഇടിവ്. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണനിരക്ക് ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില പരിശോധിക്കാം


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവന് (എട്ട് ഗ്രാം) ഇടിഞ്ഞത് 120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,635 രൂപയാണ്. പവന് ഈടാക്കുന്നത് 45,080 രൂപയുമാണ്.


ALSO READ : Gold Rate Today : ദേ സ്വർണവില പിന്നെയും കൂടി! ഇന്നത്തെ നിരക്ക് പരിശോധിക്കാം


നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


നവംബർ 1 - 45,120 രൂപ 


നവംബർ 2 - 45,200 രൂപ


നവംബർ 3 - 45,280 രൂപ  (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


നവംബർ 4 - 45,200 രൂപ


നവംബർ 5 -45,200 രൂപ


നവംബർ 6 - 45,080 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം ഇന്ന് വെള്ളിയുടെ വില കൂടി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 20 പൈസാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.20 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.