Gold Rate Today: ഓണം അടിപൊളിയാക്കാം...!! ഓണ വിപണി ഉണര്‍ന്നതോടെ സ്വര്‍ണവില കുത്തനെ കുറയുന്നു, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം
ഇത്തവണ ഓണം അടിപൊളിയാക്കാം...!! ഓണ വിപണി ഉണര്‍ന്നതോടെ സ്വര്‍ണ വില കുത്തനെ ഇടിയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
Kochi: ഇത്തവണ ഓണം അടിപൊളിയാക്കാം...!! ഓണ വിപണി ഉണര്‍ന്നതോടെ സ്വര്‍ണ വില കുത്തനെ ഇടിയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
ഇന്ന് സ്വര്‍ണം (Gold Rate) പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം) വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,335 രൂപയായി.
അതേസമയം, ശനിയാഴ്ച ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഈ മാസം ഇതുവരെ 1,320 രൂപയാണ് പവന് കുറഞ്ഞത്.
Also Read: Gold Price Today: ഓണക്കാലം ആഘോഷമാക്കാം, കഴിഞ്ഞ 3 ദിവസത്തിനിടെ 600 രൂപ കുറഞ്ഞ് സ്വര്‍ണവില
ജൂണ്‍ മാസത്തിലെ സ്വര്‍ണവിലയുമായി (Gold Price) താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രതീക്ഷ നല്‍കുന്നു. ജൂണ്‍ മാസത്തില്‍ സ്വര്‍ണവില ഒരു പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
ഓണമെത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ സന്തോഷിക്കാം. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വലിയ കുറവ് ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ, നിക്ഷേപകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...