Gold Price Today: ഓണക്കാലം ആഘോഷമാക്കാം, കഴിഞ്ഞ 3 ദിവസത്തിനിടെ 600 രൂപ കുറഞ്ഞ് സ്വര്‍ണവില

ഓണമെത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍, സ്വര്‍ണത്തിന് വില അടിക്കടി കുറയുന്നു...!! നിക്ഷേപകര്‍ ക്കും സുവര്‍ണ്ണാവസരം.

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 06:58 PM IST
  • ഓണമെത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍, സ്വര്‍ണത്തിന് വില അടിക്കടി കുറയുന്നു...!! നിക്ഷേപകര്‍ ക്കും സുവര്‍ണ്ണാവസരം.
  • സംസ്ഥാനത്ത് ഉത്സവകാലമെത്തിയതോടെ സ്വര്‍ണത്തിന് വില (Gold Rate) കുറയുകയാണ്. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
Gold Price Today: ഓണക്കാലം ആഘോഷമാക്കാം,  കഴിഞ്ഞ 3 ദിവസത്തിനിടെ 600 രൂപ കുറഞ്ഞ് സ്വര്‍ണവില

Kochi: ഓണമെത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍, സ്വര്‍ണത്തിന് വില അടിക്കടി കുറയുന്നു...!! നിക്ഷേപകര്‍ ക്കും സുവര്‍ണ്ണാവസരം.

സംസ്ഥാനത്ത്  ഉത്സവകാലമെത്തിയതോടെ സ്വര്‍ണത്തിന് വില   (Gold Rate) കുറയുകയാണ്.  കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍  600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 ct സ്വര്‍ണത്തിന്  4,460  രൂപയാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. ഒരു പവന്‍  (8 ഗ്രാം) സ്വര്‍ണത്തിന് 35,680 രൂപയാണ്.  

ജൂലൈ  അവസാന പാദത്തില്‍  സ്വര്‍ണവില  (Gold Price) സാരമായി കുറഞ്ഞിരുന്നു.  ജൂലൈ 16,20, 30 തിയതികളിലാണ് സ്വര്‍ണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. പവന് 36,200 രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന  വില.

Also Read: Gold Rate today: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത്‌ 560 രൂപ

അതേസമയം, ജൂണ്‍ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില  കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍  സ്വര്‍ണവില  ഒരു പവന്  36,960 രൂപ വരെ  ഉയര്‍ന്നിരുന്നു.  

ചാഞ്ചാടി നില്‍ക്കുയാണ് സ്വര്‍ണവില.  അതേസമയം, സ്വര്‍ണവില വീണ്ടും താഴ്ന്നതോടെ നിക്ഷേപകര്‍  ഉണര്‍ന്നു. സ്വര്‍ണം വാങ്ങാനുള്ള ഉചിതമായ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

 

Trending News