കൊച്ചി: സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ​ഗ്രാമിന് ഇന്ന് കുറഞ്ഞത് 20 രൂപയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,660 രൂപയാണ് വിസ. ഒരു പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയുമായി. ഇന്നലെ ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമായിരുന്നു വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്.  രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.


Also Read: Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തും


 


വെള്ളി വിലയും ഇന്ന് കുറ‍ഞ്ഞു. ഗ്രാമിന് 91.70 രൂപയും കിലോഗ്രാമിന് 91,700 രൂപയുമാണ് ഇന്നത്തെ വിപണിവില.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.


ഓ​ഗസ്റ്റിലെ സ്വർണവില


ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓ​ഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി 
ഓ​ഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്
ഓ​ഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി 
ഓ​ഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി 
ഓ​ഗസ്റ്റ് 18 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 19 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 20 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
ഓ​ഗസ്റ്റ് 21 - ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
ഓ​ഗസ്റ്റ് 22 - ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
ഓ​ഗസ്റ്റ് 23 - ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.