Gold Rate Today: പൊന്നില്‍ തൊട്ടാല്‍ പൊള്ളും...സ്വര്‍ണവില ഗ്രാമിന് 4,490 രൂപ...!!
സ്വര്‍ണം തൊട്ടാല്‍ പൊള്ളും...!! സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നു.
Gold Rate today: സ്വര്‍ണം തൊട്ടാല്‍ പൊള്ളും...!! സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവില (Gold Rate) ഉയരുകയാണ്. ഇപ്പോള്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 25 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്.
ഇന്നലെ പവന് (10 ഗ്രാം) 150 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. വര്‍ദ്ധനവ് ഇന്നും തുടര്‍ന്നപ്പോള്‍ (Golld rate today) സ്വര്‍ണവില (Gold Price) ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 4,490 യിലെത്തി. സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നത് വിവാഹ വിപണിയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുന്ന സ്വര്‍ണം പവന് (8 ഗ്രാം) 35,920 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 590 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്.
കഴിഞ്ഞ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിലവാരം 36,960 രൂപയായിരുന്നു. ജൂണ്‍ 3നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. എന്നാല്‍, ശരാശരി വില നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നും കൂടാതെയാണ് മാസം കടന്നുപോയത്. എന്നാല്‍, ജൂണ്‍ 30തോടെ സ്വര്‍ണവില 35,000ല്‍ എത്തിയിരുന്നു.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഇപ്രകാരം : -
ജുലൈ 13 - 35,840
ജുലൈ 12 - 35,720
ജുലൈ 11- 35,800
ജുലൈ 10 35,800
ജുലൈ 9- 35,800
ജുലൈ 8- 35,720
ജുലൈ 7- 35,720
ജുലൈ 6- 35,520
ജുലൈ 5- 35,440
ജുലൈ 4- 35,440
Also Read:
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം) നോക്കാം
ബെംഗളൂരു: പവന്‍ 44,900 രൂപ
ചെന്നൈ: പവന്‍ 45,310 രൂപ
ഡല്‍ഹി: പവന്‍ 46,960 രൂപ
ഹൈദരാബാദ്: പവന്‍ 44,900 രൂപ
കൊല്‍ക്കത്ത: പവന്‍ 47,310 രൂപ
ലഖ്‌നൗ: പവന്‍ 46,960 രൂപ
മുംബൈ: പവന്‍ 46,900 രൂപ
സൂറത്ത്: പവന്‍ 47,310 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...