Lucknow: സ്വര്‍ണക്കടത്തില്‍ റെക്കോര്‍ഡിട്ട് യുവതി, 290 പവന്‍ സ്വര്‍ണമാണ് 22കാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്......!!
ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമാണ് ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പെണ്‍കുട്ടി കടത്താന്‍ ശ്രമിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ 22കാരിയായ വിദ്യാര്‍ത്ഥിനിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ലക്‌നൗ വിമാനത്താവളത്തില്‍ വച്ചാണ് പെണ്‍കുട്ടി കസ്റ്റംസിന്‍റെ പിടിയിലായത്.
ദുബൈയില്‍ നിന്നാണ് വിദ്യാര്‍ഥിനി ലക്‌നൗവില്‍ എത്തിയത്. 2318 ഗ്രാം അതായത് 290 പവന്‍ സ്വര്‍ണമാണ് ഇവരില്‍നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഒരു യുവതി ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്.
പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
Also read: കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം
അതേസമയം, സ്വര്‍ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടു. പെണ്‍കുട്ടി ഇടപാടില്‍ 'കാരിയര്‍' മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. വിമാനത്താവളത്തിനു പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്വര്‍ണം എത്തിച്ചു കൊടുക്കുക എന്നതായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം എന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.