Gold Rate: ധന്തേരസ് എത്തി, മാറ്റമില്ലാതെ സ്വര്‍ണവില
ഉത്സവകാലമെത്തിയതോടെ കുതിപ്പിന് വേഗത കുറച്ച് സ്വര്‍ണം. ദീപാവലി സമയത്ത് സ്വര്‍ണവില വീണ്ടും 50,000 രൂപയിലെത്താമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍ തെറ്റിയിരിയ്ക്കുകയാണ്.
Mumbai: ഉത്സവകാലമെത്തിയതോടെ കുതിപ്പിന് വേഗത കുറച്ച് സ്വര്‍ണം. ദീപാവലി സമയത്ത് സ്വര്‍ണവില വീണ്ടും 50,000 രൂപയിലെത്താമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍ തെറ്റിയിരിയ്ക്കുകയാണ്.
മുന്‍പ് ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി കുതിയ്ക്കുകയായിരുന്നു. എന്നാല്‍, ഇന്ന് സ്വര്‍ണ വിപണിയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 4,470 രൂപയാണ് ഇപ്പോള്‍. സംസ്ഥാനത്ത് 8 ഗ്രാം സ്വര്‍ണത്തിന് ഇപ്പോള്‍ 35,760 രൂപയാണ്. 10 ഗ്രാം സ്വര്‍ണത്തിന് 48,770 രൂപയാണ്.
കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍ സ്വര്‍ണവില ഉയരുകയാണ്. ഒക്ടോബര്‍ 17ന് 44,190 രൂപയായിരുന്നു 10 ഗ്രാം 22ct സ്വര്‍ണത്തിന്‍റെ വില. എന്നാല്‍, ഒക്ടോബര്‍ 26ന് അത് 45,050 രൂപയിലെത്തി.
Also Read: Dhanteras 2021: ധൻതേരസിന് അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, വാങ്ങിയാല്‍...
ദീപാവലിയോടെ സ്വർണവില വീണ്ടും 50,000 രൂപയിലെത്താമെന്നായിരുന്നു വിപണി വിദഗ്ധരുടെ പ്രവചനം. എന്നാല്‍, കുതിപ്പ് തുടര്‍ന്ന് 50,000 അടുത്ത് എത്തി നില്‍ക്കുകയാണ് സ്വര്‍ണം.
പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്‍റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...