Dhanteras 2021: ദീപാവലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എങ്ങും. ലക്ഷ്മി ദേവിയുടെ വരവേല്‍പിനായി വീട് വൃത്തിയാക്കി അലങ്കരിക്കുന്നതിനൊപ്പം ഷോപ്പിംഗും ആരംഭിച്ചു.
5 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി.ഇതില്‍ ആദ്യത്തെ ദിവസമാണ് ധൻതേരസ് (Dhanteras 2021) ആഘോഷിക്കുന്നത്.
ധൻതേരസ് (Dhanteras) ദിവസം എന്ത് വാങ്ങണം എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു സുപ്രധാന മര്‍യം ഇവിടെ പങ്കുവയ്ക്കുകയാണ്. ഈ വര്‍ഷം ധൻതേരസിൽ എന്ത് വാങ്ങുന്നത് ശുഭകരമാണെന്നും എന്ത് വാങ്ങിയാല്‍ പണനഷ്ടത്തിന് കാരണമാകുമെന്നും അറിഞ്ഞിരിക്കണം.
ധൻതേരസിന് ഏറ്റവും പ്രധാനപ്പെട്ടത് വെള്ളിയോ പിച്ചളയോകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ അല്ലെങ്കില്‍ മൂര്‍ത്തികള്‍ വാങ്ങുന്നത് ആണ്. വെള്ളി ആഭരണങ്ങളും നാണയങ്ങളും വാങ്ങാം. ഇതും ശുഭകരമാണ്. കുബേർ യന്ത്രം, ശ്രീ ലക്ഷ്മി യന്ത്രം എന്നിവ വാങ്ങുന്നത് വളരെ ശുഭകരമാണ്.
ലക്ഷ്മി-ഗണേശ് ജിയുടെ വിഗ്രഹം ധൻതേരസിൽ വാങ്ങുന്നതും വളരെ ശുഭകരമാണ്. ധൻതേരസിൽ മല്ലി വിത്ത് വാങ്ങുന്നതും വളരെ ശുഭകരമാണ്. ഇക്കാരണത്താൽ, അനുഗ്രഹങ്ങൾ വർഷം മുഴുവനും നിലനിൽക്കും.
ധൻതേരസിൽ ഒരു പുതിയ ചൂല് വാങ്ങുന്നത് വളരെ ശുഭകരമാണ്. ഈ ദിവസം വാങ്ങിയ ചൂല് പണക്ഷാമവും രോഗങ്ങളും ഇല്ലാതാക്കുകയും സമ്പത്ത് കൊണ്ടുവരികയും ചെയ്യുന്നു
എന്നാല്‍, ധൻതേരസ് ദിനത്തില്‍ വാങ്ങുന്നത് തികച്ചും അശുഭകരമായ ചില വസ്തുക്കള്‍ ഉണ്ട്. ആക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
Also Read: Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും
സാധാരണയായി ആളുകൾ ധൻതേരാസ് ദിവസം ഇരുമ്പും ഇരുമ്പ് കൊണ്ട് നിർമ്മിച്ച പാത്രങ്ങളും വാങ്ങാറില്ല.
ധൻതേരസില്‍ ഉരുക്ക് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ പലരും ധൻതേരാസ് ദിവസം സ്റ്റീൽ പാത്രങ്ങളോ വസ്തുക്കളോ വാങ്ങുന്നത് ഒഴിവാക്കുകയാണ് പതിവ്. പകരമായി ചെമ്പോ പിച്ചളയോ കൊണ്ട് നിർമ്മിച്ച പാത്രങ്ങളാണ് വാങ്ങാറ്.
ഗ്ലാസ്
ഗ്ലാസ് പാത്രങ്ങളോ ഗ്ലാസ് കൊണ്ട് നിർമ്മിച്ച വസ്തുക്കളോ ധൻതേരസ് ദിവസം വാങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. പരമ്പരാഗത വിശ്വാസത്തിൽ, രാഹു ഗ്ലാസുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ അവർ ധൻതേരസ് ദിവസം ഗ്ലാസ് കൊണ്ടുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുന്നു.
മൂർച്ചയുള്ള വസ്തുക്കൾ
ധൻതേരസ് സമയത്ത് മൂർച്ചയുള്ള വസ്തുക്കൾ വാങ്ങരുതെന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ട് കത്തികൾ, കത്രികകൾ, മറ്റ് മൂർച്ചയുള്ള വസ്തുക്കൾ എന്നിവ ധൻതേരസ് ഷോപ്പിംഗ് നടത്തുമ്പോൾ സാധാരണയായി ഒഴിവാക്കാറുണ്ട്.
എണ്ണ/നെയ്യ്
ധൻതേരസ് ദിവസം എണ്ണയോ നെയ്യോ വാങ്ങാറില്ല എന്നത് ആളുകളുടെ ഇടയിൽ ഒരു പതിവാണ്. കുടുംബങ്ങൾക്ക് ധൻതേരസില്‍ എണ്ണയോ നെയ്യോ വാങ്ങേണ്ടിവരാതിരിക്കാൻ വീട്ടിന് ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു.
ഈ വർഷം നവംബർ 2 നാണ് ധൻതേരസ് ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...