സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് വർധനവ് ഉണ്ടാകുന്നത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. പത്താം തിയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് സ്വർണവില പവന് 35,600 രൂപയായിരുന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം ജനുവരി 22ന് സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നു. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 


Also Read: Gold price | മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം സ്വർണ വില കുറഞ്ഞു


പിന്നീട് രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവ്വാഴ്ച വർധിച്ചിരുന്നു. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വർണത്തിന് കൂടിയത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി സ്വർണവില പവന് 36,400 രൂപയിൽ തുടരുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.