തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. നിലവിൽ സ്വർണവില ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമാണ്. മൂന്ന് ദിവസത്തെ വർധനവിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് സൂചനകൾ. പത്താം തിയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില എത്തിയത്.
35,600 രൂപയായിരുന്നു ജനുവരി പത്തിന് ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 21നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. 36,520 ആയിരുന്നു ജനുവരി 21ലെ സ്വർണ വില. ജനുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന് 36,360 രൂപയായിരുന്നു വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...