Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന  നിരക്കില്‍  തുടരുകയാണ് സ്വര്‍ണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പവന് 10 ഗ്രാം)  35,120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 4,390 രൂപയും. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു.  ഒക്ടോബര്‍ 1ന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്.


അതേസമയം, കഴിഞ്ഞ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണവിലയില്‍  (Gold Rate) കാര്യമായ മാറ്റം ഉണ്ട്.   സെപ്റ്റംബര്‍ 1ന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍   4, 5, 6  തിയതികളിലായിരുന്നു സ്വര്‍ണ വില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.  


Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള 10 രൂപ നോട്ട് കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം ലക്ഷങ്ങള്‍ ...!!


സ്വര്‍ണ വിപണി കഴിഞ്ഞ കുറെ  ദിവസമായി  ചാഞ്ചാടി നില്‍ക്കുകയാണ്.  എന്നാല്‍, സ്വര്‍ണ വില  താരതമ്യേന  കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്  ദീര്‍ഘകാല നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്  വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.  സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  


Alo Read: Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!


അതേസമയം, ഈ  വര്‍ഷം അവസാനത്തോടെ സ്വര്‍ണവില  വീണ്ടും  കുതിയ്ക്കുമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിക്കേണ്ട... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.