Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!

നവരാത്രി കാലത്ത് വമ്പന്‍ ആനുകൂല്യങ്ങളുമായി  ഹിന്ദുസ്ഥാൻ പെട്രോളിയം (Hindustan Petroleum)...!! 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി   ഒരുക്കുന്നത്....

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 12:22 PM IST
  • നവരാത്രി കാലത്ത് വമ്പന്‍ ആനുകൂല്യങ്ങളുമായി ഹിന്ദുസ്ഥാൻ പെട്രോളിയം (Hindustan Petroleum)...!!
  • 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്....
Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!

New Delhi: നവരാത്രി കാലത്ത് വമ്പന്‍ ആനുകൂല്യങ്ങളുമായി  ഹിന്ദുസ്ഥാൻ പെട്രോളിയം (Hindustan Petroleum)...!! 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടാനുള്ള അവസരമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി   ഒരുക്കുന്നത്....

LPGയുടെ വില വര്‍ദ്ധിക്കുന്നത് എന്നും അടുക്കള ബജറ്റിനെ ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ  LPGയുടെ വില 25 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന്‍റെ വില   43.5 രൂപയാണ് ഒക്ടോബര്‍ 1ന് വര്‍ദ്ധിപ്പിച്ചത്.    14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്‍റെ വില 900 രൂപയോളമായി.  

Also Read: Changes from 1st October: ഒക്ടോബർ 1 മുതൽ ഈ സുപ്രധാന നിയമങ്ങൾ മാറും, അറിയേണ്ടതെല്ലാം

ഈ അവസരത്തില്‍  ഗ്യാസ് സിലിണ്ടര്‍ ലാഭത്തില്‍ നേടാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ തേടുന്നത്.  ഗ്യാസ് വാങ്ങുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഓഫര്‍ ലഭ്യമാണോ എന്നാണ്    ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്. 

ഈ അവസരത്തില്‍ . ഹിന്ദുസ്ഥാൻ പെട്രോളിയം ഉപഭോക്താക്കൾക്കായി വമ്പന്‍ ഓഫറുമായി എത്തിയിരിയ്ക്കുകയാണ്.  നവരാത്രി  ഓഫര്‍ ആണ് കമ്പനി  ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിയ്ക്കുന്നത്.  അതായത്, നവരാത്രിയിൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ 10,000 രൂപ വരെ വിലവരുന്ന  സ്വർണം നേടാനുള്ള അവസരമാണ് കമ്പനി  ഉപഭോക്താക്കൾക്ക് നല്‍കുന്നത്.  

Also Read:  Fuel Price hike: ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് നൂറ് കടന്ന് ഡീസൽ വില

എന്നാല്‍, ഈ ഓഫര്‍ വളരെ  ചുരുങ്ങിയ കാലത്തേയ്ക്കാണ് കമ്പനി അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഒക്ടോബർ 7 നും ഒക്ടോബർ 16 നും ഇടയിലാണ്  ഈ ആനുകൂല്യം നേടാന്‍ സാധിക്കുക. 

 ഹിന്ദുസ്ഥാൻ പെട്രോളിയം  അവതരിപ്പിച്ചിരിയ്ക്കുന്ന  ബമ്പർ നവരാത്രി ഓഫറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം. 

ഓഫർ കാലയളവ് ഒക്ടോബർ 7 നും ഒക്ടോബർ 16 നുമിടയിലാണ്.  ഈ  ഓഫറിന് കീഴിൽ എല്ലാ ദിവസവും 5 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. അതായത്,  നിങ്ങളുടെ  HP ഗ്യാസ് സിലിണ്ടര്‍    പേടിഎം  (paytm) വഴി ബുക്ക് ചെയ്ത് 10,001 രൂപ വിലമതിക്കുന്ന സ്വർണം  നേടാന്‍ സാധിക്കും.  Paytm ആപ്പ് ഉപയോഗിച്ച് നിലവിലുള്ള പണമടയ്ക്കാത്ത ബുക്കിംഗിനും  നിങ്ങൾക്ക് പണമടയ്ക്കാം, അതുവഴി നിങ്ങള്‍ക്കും ഭാഗ്യം നേടുവാനുള്ള  അവസരം ലഭിക്കും.

Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!

ഈ  ഓഫറിന്‍റെ  കൂടുതല്‍  വിവരങ്ങൾ കമ്പനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

#HPGas ഉപഭോക്താക്കൾക്കുള്ള നവരാത്രി ഗോൾഡ് ഓഫർ നല്‍കുന്നു.   @Paytm വഴിയാണ്  ഭാഗ്യം നേടാനുള്ള അവസരം. നിങ്ങളുടെ HP ഗ്യാസ് സിലിണ്ടര്‍  പേടിഎം വഴി ബുക്ക് ചെയ്ത് 10001 രൂപ വിലമതിക്കുന്ന സ്വർണം നേടാം.  Paytm ആപ്പ് ഉപയോഗിച്ച് നിലവിലുള്ള പണമടയ്ക്കാത്ത ബുക്കിംഗിനും   നിങ്ങൾക്ക് പണമടയ്ക്കാം,"  HP ട്വീറ്റ് ചെയ്തു.

HP ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോഴോ പേയ്മെന്‍റ്  നടത്തുമ്പോഴോ  മാത്രമേ ഈ ഓഫർ ലഭിക്കൂ.  ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 വിജയികൾക്ക് 10,000 രൂപ വരെ വിലവരുന്ന   സ്വർണം ലഭിക്കും. 

 പേടിഎം  ( Paytm) വഴി ഗ്യാസ് ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും. എല്ലാ ഉപഭോക്താക്കൾക്കും ഗ്യാസ് സിലിണ്ടര്‍  ബുക്കിംഗിന് 1,000 രൂപ ക്യാഷ്ബാക്ക് പോയിന്‍റ് കമ്പനി  നൽകുന്നു. മറ്റ്  ഇടപാടുകൾക്കും ഗിഫ്റ്റ് വൗച്ചറുകൾക്കുമായി  ഉപഭോക്താക്കൾക്ക് ഈ റിവാർഡ് പോയിന്‍റുകൾ ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News