Gold Price Today July 24 2023 : സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് ശേഷം വിലയിൽ മാറ്റമില്ലാതെ രണ്ടാമത്തെ ദിവസം. വൻ വർധനയ്ക്ക് ശേഷം വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഇടഞ്ഞതിന്റെ പിന്നാലെയാണ് ഇന്നലെയും ഇന്നുമായി പൊന്നിന്റെ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ജൂലൈയിൽ 24-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് 5,515 രൂപയാണ്. പവന് ഈടാക്കുന്നത് 44,120 രൂപ. സ്വർണത്തിനൊപ്പം വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 40 പൈസാണ് കുറഞ്ഞത്. 82 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)



ജൂലൈ 1 - 43,320


ജൂലൈ 2 - 43,320


ജൂലൈ 3- 43,240


ജൂലൈ 4 -43,320


ജൂലൈ 5 - 43,320


ജൂലൈ 6 - 43,400


ജൂലൈ 7 - 43,320


ജൂലൈ 8 - 43,640


ജൂലൈ 9- 43,640


ജൂലൈ 10 - 43,560


ജൂലൈ 11 - 43,560


ജൂലൈ 12 - 43,720


ജൂലൈ 13 -44,000


ജൂലൈ 14 - 44,000


ജൂലൈ 15 - 44,000


ജൂലൈ 16 - 44,000


ജൂലൈ 17 - 43,984


ജൂലൈ 18 - 44,080


ജൂലൈ 19 - 44,480


ജൂലൈ 20 -44,560


ജൂലൈ 21 - 44,320


ജൂലൈ 22 - 44,120


ജൂലൈ 23- 44,120


ജൂലൈ 24 - 44,120


ജൂലൈ മാസത്തിലും സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാണാൻ സാധിടച്ചിരുന്നത്. എന്നാൽ പത്താം തീയതിക്ക് ശേഷം സ്വർണവില കൂടി വരികയായിരുന്നു. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.


ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. തുടർന്ന് പത്താം തീയതി പവന് 80 രൂപ കുറഞ്ഞു. ജൂലൈ 11ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ 12ന് വില പവന് 120 കൂടുകയും ചെയ്തു. ശേഷം ഇന്നലെ പവന് 280 രൂപ കൂടി സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തിച്ചു. അതേ നിരക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് തുടർന്നു. തുടർന്ന് ഇന്നലെ ജൂലൈ 17-ാം തീയതി സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 96 രൂപ വർധിക്കുകയും ചെയ്തു. 


തുടർന്ന് ഇന്നലെ 19-ാം തീയതി സ്വർത്തിന്റെ വില പവന് 400 രൂപ വർധിച്ചു. ജൂലൈ മാസത്തിലെ ഏറ്റവും വലിയ വർധനയായിരുന്നു ഇന്നലെ 19-ാം തീയതി രേഖപ്പെടുത്തിയിരുന്നത്. ശേഷം ഇന്നലെ 20-ാം തീയതി സ്വർത്തിന് 80 രൂപ ഉയരുകയും ചെയ്തു. ജൂലൈ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പിന്നാലെ ആശ്വാസമായി ഇന്ന് പവന് 240 കുറയുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.