തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു പവന് 80 രൂപയാണ് കൂടിയത്. ഇതോടെ വിപണിയിൽ പവന് 38,040 രൂപയായി. ഇന്നലെ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഒരു പവന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് വില ഉയർന്നത്. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4755 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിനും 10 രൂപ കൂടിയിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ ഇടിവാണ് ഉണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.


Also Read: വൻ തിരിച്ചുവരവിൽ എയർഇന്ത്യ: വിരമിച്ച പൈലറ്റുമാരെ പുനർ നിയമിക്കാനൊരുങ്ങുന്നു


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളിക്ക് 66 രൂപയാണ് വില. 


Niti Aayog: നീതി ആയോഗിന്‍റെ തലവനായി മലയാളിയെത്തുന്നു, പരമേശ്വരന്‍ അയ്യര്‍ ജൂലൈ 1 ന് ചുമതലയേല്‍ക്കും


നീതി ആയോഗ് തലവനായി പരമേശ്വരൻ അയ്യർ ചുമതലയേൽക്കും. നിലവിലെ CEO അമിതാഭ് കാന്ത് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ആറുവർഷം സംഘടനയുടെ തലവനായ ശേഷമാണ് ജൂൺ 30ന് വിരമിക്കുന്നത്. അദ്ദേഹത്തിന് പിന്നാലെ  കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്‍റെ മുൻ സെക്രട്ടറിയും സർക്കാരിന്‍റെ  സ്വച്ഛ് ഭാരത് മിഷന്‍റെ പിന്നിലെ ശക്തിയുമായ പരമേശ്വരൻ അയ്യരാണ്  നീതി ആയോഗിന്‍റെ അമരത്ത് എത്തുക.  ഡിപ്പാർട്ട്‌മെന്‍റ്  ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT) വിജ്ഞാപനം അനുസരിച്ച് അയ്യരുടെ പ്രാരംഭ കാലാവധി രണ്ട് വർഷമായിരിക്കും.


1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യർ നിരധി പ്രമുഖ പദവികള്‍ അലങ്കരിച്ച വ്യക്തിയാണ്.   17 വർഷത്തെ സേവനത്തിന് ശേഷം 2009-ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് (IAS) രാജിവെച്ച് 2016-ൽ കുടിവെള്ള, ശുചിത്വ വകുപ്പ് (D0DWS) സെക്രട്ടറിയായി  അയ്യര്‍ തിരിച്ചെത്തി. സ്വച്ഛ് ഭാരത് മിഷന്‍റെ ശക്തിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗ്രാമങ്ങളിൽ 90 ദശലക്ഷത്തിലധികം ടോയ്‌ലറ്റുകൾ നിർമ്മിച്ചുകൊണ്ട്  അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.  2020 ജൂലൈയിൽ, അദ്ദേഹം DoDWS-ന്റെ സെക്രട്ടറി സ്ഥാനം രാജിവച്ചു, പിന്നീട് യുഎസിൽ ലോകബാങ്കുമായി ചേർന്ന് പ്രവർത്തിയ്ക്കുകയായിരുന്നു അദ്ദേഹം.


63 കാരനായ അയ്യർ മുമ്പ് 1998 ഏപ്രിലിനും 2006 ഫെബ്രുവരിക്കും ഇടയിൽ യുണൈറ്റഡ് നേഷൻസിൽ സീനിയർ റൂറൽ വാട്ടർ സാനിറ്റേഷൻ സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മായാവതി സർക്കാരിനൊപ്പം വിദ്യാഭ്യാസ മേഖലയിലും അയ്യർ പ്രവർത്തിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.